Tuesday, September 24, 2024
Saudi ArabiaTop Stories

സൗദിയിലെ കായിക മേഖല വീണ്ടും ഉണരുന്നു

ജിദ്ദ: ജൂൺ 21 (ഞായർ) മുതൽ രാജ്യത്തുടനീളം പ്രൊഫഷണൽ കായിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് സൗദി അറേബ്യൻ കായിക മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസ് ഭീതിയെത്തുടർന്ന് കഴിഞ്ഞ മാർച്ച് 15 ന് എല്ലാ കായിക പ്രവർത്തനങ്ങളും നിർത്തിയതിനു ശേഷം മൂന്ന് മാസത്തിന് ശേഷമാണ് ഈ നീക്കം.

കൊറോണ വൈറസുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെത്തുടർന്നുള്ള തുടർനടപടികൾ സ്വീകരിക്കുന്നതിനുള്ള പ്രത്യേക സമിതിയുമായി യോജിച്ച് കൊണ്ടാണു തീരുമാനം എടുത്തിട്ടുള്ളത്. ഓഗസ്റ്റ് 4 മുതൽ പൊതുജന പങ്കാളിത്തം വിലക്കിക്കൊണ്ട് തന്നെ മത്സരങ്ങൾ പുനരാരംഭിക്കുന്നതിനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്