Tuesday, September 24, 2024
Saudi ArabiaTop Stories

കേരളത്തിലേക്ക് അനുവദിച്ച 66 അധിക വിമാനങ്ങളിൽ ഒന്ന് പോലും സൗദിയിൽ നിന്നില്ല; പ്രതിഷേധം ശക്തമാകുന്നു

ജിദ്ദ: കൊറോണ പശ്ചാത്തലത്തിൽ കേരളത്തിലേക്ക് അടിയന്തിര സാഹചര്യത്തിൽ പോകേണ്ടവർക്കായി വിവിധ രാജ്യങ്ങളിൽ നിന്ന് വന്ദേ ഭാരത് മിഷനിൽ അനുവദിച്ച പുതിയ 66 അഡീഷണൽ വിമാനങ്ങളിൽ ഒന്ന് പോലും സൗദിയിൽ നിന്നില്ലാത്തതിൽ പ്രവാസ ലോകത്ത് പ്രതിഷേധം ശക്തമാകുന്നു.

ഫേസ് 3 യിൽ അനുവദിച്ച അധിക വിമാന ഷെഡ്യൂളിൽ നിന്നാണു സൗദിയിലെ പ്രവാസികളെ തീർത്തും അവഗണിക്കുന്ന നടപടി അധികൃതർ കൈക്കൊണ്ടിരിക്കുന്നത്.

ഫേസ് ത്രീയിൽ അനുവദിച്ച 66 അധിക വിമാനങ്ങളിൽ ഗൾഫ് രാജ്യങ്ങളിൽ യു എ ഇയിലേക്ക് മാത്രം 43 വിമാനങ്ങൾ അനുവദിച്ചിരിക്കേയാണു സൗദിയിലേക്ക് ഒരു വിമാനം പോലും അനുവദിക്കാതിരുന്നത്. യു എ ഇയിൽ ഉള്ളത് പോലെത്തന്നെ കേരളത്തിലും മലയാളികളുടെ എണ്ണം ഒരു മില്ല്യനു മുകളിലാണെന്നിരിക്കെയാണുസൗദിയിലെ പ്രവാസികളോട് മാത്രം ഈ അവഗണന.

മറ്റു ഗൾഫ് രാജ്യങ്ങളിലെ മലയാളികളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുംബോൾ നേരത്തെ വന്ദേ ഭാരത് മിഷനിൽ അനുവദിച്ച വിമാന ഷെഡ്യൂളുകളിലും സൗദിയിലെ മലയാളി സമൂഹത്തോട് വലിയ അവഗണനയാണു കാട്ടിയിട്ടുള്ളത്.

രോഗികളും ഗർഭിണികളും വിസാ കാലാവധി കഴിഞ്ഞവരും കഴിയാനിരിക്കുന്നവരും അടക്കം പതിനായിരക്കണക്കിനു സൗദി പ്രവാസികളെയാണു ഈ സന്ദർഭത്തിൽ ഉത്തരവാദിത്വപ്പെട്ടവർ ഉത്തരവാദിത്വമില്ലായ്മയിലൂടെ മാനസികമായി പ്രയാസപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്