സൗദിയിൽ വെയിലത്ത് ജോലി ചെയ്യിക്കുന്നതിനു വിലക്ക്
ജിദ്ദ: വെയിലത്ത് ജോലി ചെയ്യിക്കുന്നത് വിലക്കിക്കൊണ്ടുള്ള തീരുമാനം ഈയാഴ്ച മുതൽ നടപ്പാക്കുമെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
ജൂൺ 15 തിങ്കളാഴ്ച മുതലായിരിക്കും തിരുമാനം നടപ്പാക്കൽ ആരംഭിക്കുക. സെപ്തംബർ 15 ചൊവ്വാഴ്ച വരെ വെയിലത്ത് ജോലി ചെയ്യിക്കുന്നത് വിലക്കുന്ന തീരുമാനം തുടരും.
ഉച്ചക്ക് 12 മണി മുതൽ 3 മണി വരെയുള്ള 3 മണിക്കൂർ സമയമായിരിക്കും തൊഴിലാളികളെ വെയിലത്ത് ജോലി ചെയ്യിക്കുന്നതിനു വിലക്കുണ്ടായിരിക്കുക.
അതേ സമയം ഈ സമയത്ത് ജോലി ചെയ്യിക്കാൻ അനുമതിയുള്ള പെട്രോൾ പംബ്, ഗ്യാസ് കേന്ദ്രങ്ങൾ തുടങ്ങിയവയിലെ ജീവനക്കാർക്കും എമർജൻസി ഘട്ടങ്ങളിൽ ജോലി ചെയ്യുന്ന മെയിൻ്റനൻസ് വർക്കേഴ്സിനും ആവശ്യമായ സുരക്ഷാ സജ്ജീകരണങ്ങൾ തൊഴിലുടമകൾ ഒരുക്കിയിരിക്കണം.
സൗദിയിലെ എല്ലാ സ്ഥലങ്ങളിലും കരാർ ബാധകമാകില്ല. താപനില കുറഞ്ഞ ഏരിയകളിൽ വെയിൽ പ്രശ്നമല്ലെന്നിരിക്കെ ഉച്ചക്ക് ജോലി ചെയ്യിക്കുന്നതിനു വിരോധമുണ്ടാകില്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa