Monday, September 23, 2024
Saudi ArabiaTop Stories

രണ്ട് തൊഴിലാളികൾക്ക് കൊറോണ; മക്കയിൽ രണ്ട് റെസ്റ്റോറൻ്റുകൾ അടപ്പിച്ചു

മക്ക: രണ്ട് തൊഴിലാളികൾക്ക് കൊറോണ സ്ഥിരീകരിച്ചതിനെത്തുടർന്ന് മക്കയിലെ രണ്ട് റെസ്റ്റോറൻ്റുകൾ അടപ്പിച്ചു.

മക്കയിലെ ഗസ്സ ഡിസ്റ്റ്രിക്കിലെ റെസ്റ്റോറൻ്റുകളാണു ഗസ്സ മുനിസിപ്പാലിറ്റി അടപ്പിച്ചതെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.

ഒരു ജീവനക്കാരൻ ഫാസ്റ്റ് ഫുഡ് ഉണ്ടാക്കുന്ന റെസ്റ്റോറൻ്റിലും മറ്റൊരാൾ പ്രാദേശിക ഭക്ഷണ വിഭവങ്ങൾ ഉണ്ടാക്കുന്ന റെസ്റ്റോറൻ്റിലുമാണു ജോലി ചെയ്തിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. അണു നശീകരണ പ്രവർത്തനങ്ങളടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കും വരെ റെസ്റ്റോറൻ്റുകൾ അടച്ചിടും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്