കോഴിക്കോട് സ്വദേശി സൗദിയിൽ നിര്യാതനായി
റിയാദ്: ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് കോഴിക്കോട് സ്വദേശി സൗദി അറേബ്യയിലെ ജുബൈലിൽ നിര്യാതനായി. കോഴിക്കോട് ചേന്ദമംഗല്ലൂർ പാണക്കോട്ടിൽ മുഹമ്മദ് അഷ്‌റഫ് ആണ് മരിച്ചത്. 50 വയസ്സായിരുന്നു.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് മുമ്പ് തല കറക്കം ട്ടതിനെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
പിതാവ്: പരേതനായ സയ്യിദ് മുഹമ്മദ് പണക്കോട്ടിൽ. മാതാവ്: ഖദീജ. ഭാര്യ: ഷറീന (ഓമശ്ശേരി). മക്കൾ: അഫ്‌ലഫ് (ബി.ബി.എ വിദ്യാർത്ഥി, മണാശ്ശേരി കെ.എം.സി.ടി കോളജ്) അഫ്ത്താബ് (പത്താംതരം വിദ്യാർത്ഥി, ഓമശ്ശേരി പ്ലസൻറ് ഇംഗ്ലിഷ് മീഡിയം സ്‌കൂൾ). സഹോദരങ്ങൾ: പാണക്കോട്ടിൽ ഹാമീദലി, ജമീല, അബ്ദുൽ ജബ്ബാർ (ഖത്തർ), റസിയ, സൽമ, ജാഫർ
ജുബൈലിൽ ഖബറടക്കാനുള്ള നിയമ നടപടി ക്രമങ്ങൾ സാമൂഹ്യ പ്രവർത്തകരായ സലിം ആലപ്പുഴ, പി സി സൈഫുദ്ധീൻ എന്നിവരുടെ നേത്യത്വത്തിൽ നടന്ന് വരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa