Sunday, April 20, 2025
Saudi ArabiaTop Stories

ഭാര്യക്ക് മൃഗീയ പീഢനം; ഏഷ്യക്കാരൻ സൗദിയിൽ അറസ്റ്റിൽ

റിയാദ്: ഭാര്യയെ മൃഗീയമായി പീഢിപ്പിക്കുകയും തല മുണ്ഡനം ചെയ്യുകയും ചെയ്ത ഏഷ്യൻ വംശജനെ സൗദി പോലീസ് അറസ്റ്റ് ചെയ്തു.

ജിസാനിലാണ് കേസിനാസ്പദമായ സംഭവം. മൂന്ന് മക്കളുടെ മാതാവായ സ്ത്രീയെയാണ് ഭർത്താവ് ക്രൂരമായി ഉപദ്രവിച്ചത്.

തല മുണ്ഡനം ചെയ്യുകയും ശരീരത്തിൽ തിളച്ച വെള്ളം ഒഴിക്കുകയും ചെയ്ത് ഇവരെ ഭർത്താവ് വീട്ടിൽ നിന്ന് പുറത്താക്കുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്ത പോലീസ് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

അടുത്ത കാലത്തായി സൗദി അറേബ്യ ഗാർഹിക പീഢനങ്ങൾക്കെതിരെ ശക്തമായ നടപടികളാണ് കൈകൊള്ളുന്നത്. ഇത്തരം അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് രാജ്യത്തെ മനുഷ്യാവകാശ കമ്മീഷൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

അടിയന്തിര ഇടപെടൽ ആവശ്യമായ കേസുകളിൽ പോലീസിന്റെ സഹായം തേടുമെന്നും കമ്മീഷൻ ട്വിറ്റർ അക്കൗണ്ടിൽ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa