ഞങ്ങൾ നിങ്ങളെക്കുറിച്ച് ഭയക്കുന്നു, അടുത്ത നമ്പർ നിങ്ങളാകാതിരിക്കുക; സൗദി ആരോഗ്യ മന്ത്രാലയം.
ജിദ്ദ: അധികൃതർ നൽകുന്ന കൊറോണ പ്രതിരോധ മുൻകരുതലുകൾ പാലിക്കുന്നതിനു ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി സൗദി ആരോഗ്യ മന്ത്രാലയം ശനിയാഴ്ച മുതൽ പ്രത്യേക കാംബയിൻ ആരംഭിക്കുന്നു.
ഞങ്ങൾ നിങ്ങളെക്കുറിച്ച് ഭയക്കുന്നു; അടുത്ത നമ്പർ നിങ്ങളാകാതിരിക്കുക എന്ന ഉദ്ബോധന വാചകവുമായാണു സ്പെഷ്യൽ കാംബയിൻ നടത്തുന്നത്. ഉദ്ബോധന വാചകത്തോടൊപ്പം എല്ലാ വിവരങ്ങളും മായ്ച്ച രീതിയിലുള്ള സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ ദൈനം ദിന കൊറോണ റിപ്പോർട്ടിനു സമാനമായ ചിത്രം നൽകിയിരിക്കും.
സൗദിയിൽ പുതുതായി 3,366 പേർക്ക് കൂടി വൈറസ് ബാധിച്ചതോടെ രാജ്യത്തെ ഇത് വരെയുള്ള കൊറോണ ബാധിതരുടെ എണ്ണം 1,23,308 ആയി ഉയർന്നു. ഇതിൽ 82,548 പേർക്ക് രോഗം ഭേദമായി. 39,828 പേരാണു ചികിത്സയിലുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊറോണ മൂലം 39 പേർ കൂടി മരിച്ചതോടെ രാജ്യത്തെ ഇത് വരെ കൊറോണ മൂലം മരിച്ചവരുടെ എണ്ണം 932 ആയി. 1,843 രോഗികൾ നിലവിൽ ഗുരുതരവസ്ഥയിലാണുള്ളത്.
ആകെ കൊറോണ ബാധിച്ചവരിൽ 66.9 ശതമാനം പേർക്കാണു ഇത് വരെ രോഗമുക്തി ലഭിച്ചത്. റിയാദിൽ 1089,ജിദ്ദയിൽ 527, മക്കയിൽ 310, ദമാമിൽ 227, മദീനയിൽ 191 എന്നിങ്ങനെയാണു പുതുതായി ഏറ്റവും കൂടുതൽ വൈറസ് ബാധിച്ച പ്രദേശങ്ങൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa