Saturday, September 21, 2024
Jeddah

ചാർട്ടേഡ് വിമാനയാത്രികർക്ക് കോവിഡ് ടെസ്റ്റ്: യു.ഡി.എഫ് ഇടപെടണം; മലപ്പുറം ജില്ലാ കെ.എം.സി.സി.

ജിദ്ദ: ഗൾഫ് മേഖലയിൽ നിന്നും ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് മാത്രം കോവിഡ് ടെസ്റ്റ് നടത്തണമെന്ന കേരള സർക്കാർ നടപടി ഗൾഫ് മേഖലയിലെ പ്രവാസികളോടുള്ള ക്രൂരമായ നടപടിയാണെന്നും അത് അവസാനിപ്പിക്കണമെന്നും ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.

വന്ദേ ഭാരത് മിഷൻ വഴി വരുന്നവർക്ക് ഇല്ലാത്ത കോവിഡ് രോഗസാധ്യത എന്തടിസ്ഥാനത്തിലാണ് ചാർട്ടേർഡ് വിമാനത്തിൽ വരുന്നവർക്ക് ഉണ്ടാവുകയെന്ന് സർക്കാർ വ്യക്തമാക്കണം തീർത്തും വിവേചനവും നിരുത്തരവാദപരമായ സമീപനമാണ് കേരള സർക്കാരിൻറെത്. ജോലി നഷ്ടപ്പെട്ടും വിസാ കാലാവധി കഴിഞ്ഞും പ്രിസന്ധിയിൽ കഷ്ടപ്പെടുന്ന പ്രവാസികളെ ചാർട്ടേർഡ് വിമാനസർവീസുകളിലൂടെ നാട്ടിലെത്തിക്കാൻ കെഎംസിസി മുന്നോട്ടു വരുമ്പോൾ സർക്കാരിൻറെ ഇത്തരം സമീപനങ്ങൾ പ്രവാസികളോടുള്ള വിരോധമാണ് പ്രകടമാക്കുന്നതെന്നും, പ്രസ്തുത സർക്കാർ തീരുമാനം ഉടൻ പിൻവലിക്കണമെന്നും പ്രസിഡന്റ് ഗഫൂർ പട്ടിക്കാടിൻറെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു.

ഗൾഫ് രാജ്യങ്ങളിൽ സാധാരണഗതിയിൽ വ്യക്തികൾക്ക് അവർ ആവശ്യപ്പെടുന്നതനുസരിച്ച് പരിശോധന നടത്തണമെങ്കിൽ ദിവസങ്ങൾക്കു മുമ്പ് ബുക്ക് ചെയ്യണം. സാമ്പിൾ ശേഖരിച്ച് മൂന്ന് നാല് ദിവസം കഴിഞ്ഞേ ഫലം ലഭിക്കൂ. 1,500 റിയാലിന് മുകളിൽ ഇതിനെ ചെലവ് വരുന്നുണ്ട്. തൊഴിൽ നഷ്ടപ്പെട്ടു മടങ്ങുന്നവർക്ക് അപ്രാപ്യമായ സംഖ്യയാണിത്.

നേരെത്തെ ഇറ്റലി തുടങ്ങിയ കോവിഡ് രൂക്ഷ മേഖലയിൽ നിന്നും വരുന്നവർക്ക് ടെസ്റ്റ് നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ നയത്തിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കാൻ മുൻകൈയ്യെടുത്ത സംസ്ഥാന സർക്കാർ ഇപ്പോൾ ഗൾഫ് മേഖലയിൽ നിന്നുള്ള പ്രവാസികളെ ദ്രോഹിക്കുന്ന ഇത്തരം നീചമായ നടപടികളിൽ നിന്നും പിന്മാറിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകാൻ യു.ഡി.എഫ് സംസ്ഥാന നേതൃത്വം ഇടപെടണമെന്നാവശ്യപ്പെട്ട് നിവേദനം നൽകുന്നതിനും തീരുമാനിച്ചു.

ബാബു നഹ്‌ദി, മജീദ് അരിമ്പ്ര, ഇല്ലിയാസ്‌ കല്ലിങ്കൽ, കെ. ടി ജുനൈസ്, സീതി കൊളക്കാടൻ, അബ്ബാസ് വേങ്ങൂർ, ജലാൽ തേഞ്ഞിപ്പലം, സാബിൽ മമ്പാട്, അഷ്‌റഫ് വി.വി. ഗഫൂർ മങ്കട സംസാരിച്ചു. ജനറൽ സെക്രടറി ഹബീബ് കല്ലൻ സ്വാഗതവും നാസർ കാടാമ്പുഴ നന്ദിയും പറഞ്ഞു.

കോവിഡ് 19 പശ്ചാത്തലത്തിൽ കോൺസുലേറ്റിൽ രജിസ്റ്റർ ചെയ്‌തിട്ടും വന്ദേ ഭാരത് ‌മിഷനിലൂടെ നാട്ടിലേക്ക് യാത്രാനുമതി ലഭിക്കാത്ത പ്രവാസി സഹോദരങ്ങൾക്ക് ആശ്വാസമേകുന്നതിനായി ജിദ്ദ-മലപ്പുറം ജില്ലാ കെ.എം.സി.സി ജിദ്ദ – കോഴിക്കോട് റൂട്ടിൽ ചാർട്ടേഡ് ഫ്ലൈറ്റ് സർവീസ് ഒരുക്കുന്നതിന്റെ ഭാഗമായി യാത്രക്കാരുടെ ഓൺലൈൻ രജിസ്ട്രേഷൻ തുടരുന്നുണ്ട്.

ഇന്നത്തെ സാഹചര്യത്തിൽ സാധ്യമാവുന്ന പരമാവധി കുറഞ്ഞ നിരക്കിൽ യാത്ര സൗകര്യം ഒരുക്കുന്നതിനാണ് ജില്ലാ കെ.എം.സി.സി കഠിന ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. കോവിഡ് പരിശോധന വേണമെന്ന പുതിയ നിബന്ധനയുടെ പൂർണ്ണമായ വിശദാംശങ്ങൾ അറിയുന്ന മുറക്ക്, യാത്രക്ക് തായ്യാറാവുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി കോൺസുലേറ്റ് അപ്രൂവൽ നേടി വിമാന കമ്പനികൾക്ക് സമർപ്പിക്കുന്നതോടെ യാത്ര സാധ്യമാകുന്നതാണ്.

നാട്ടിലേക്ക് യാത്ര ചെയ്യാൻ എംബസിയിലും, ക്വാറന്റയിൻ സൗകര്യത്തിനായി നോർക്കയിലും രജിസ്റ്റർ ചെയ്തവരായ വാലിഡായ റീഎൻട്രിയോ, എക്സിറ്റ് വിസയോ, വിസിറ്റ് വിസയോ ഉള്ളവരായിരിക്കണം.

രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: https://www.jillakmcc.in/flightbooking

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q