Sunday, September 22, 2024
Saudi ArabiaTop Stories

വ്യാജ സിം കാർഡ്; സൗദിയിൽ അഞ്ച് യമനികൾ അറസ്റ്റിൽ.

റിയാദ്: സിം കാർഡുകൾ ഉപയോഗിച്ചും വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചും അനധികൃത കട സ്ഥാപിച്ച കേസിൽ അഞ്ച് യമനികളെ സൗദി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.

മധ്യ റിയാദിലെ അൽ മർകാബ് ജില്ലയിലാണ് സംഭവം. സ്വദേശികളുടേയും വിദേശികളുടേയും സമ്മതമോ അറിവോ കൂടാതെ ഇവർ സിം കാർഡുകൾ രജിസ്റ്റർ ചെയ്യുകയാണെന്ന് റിയാദ് പോലീസ് വക്താവ് കേണൽ ശാക്കിർ അൽ തുവൈജിരി പറഞ്ഞു.

നിരവധി കമ്പനികളുടെ 652 സിം കാർഡുകളും നാല് ഫിംഗർപ്രിന്റ് റീഡറുകളും പോലീസ് കണ്ടെടുത്തു. കൂടുതൽ അന്വേഷണങ്ങൾക്കും വിജാരണക്കുമായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി കേണൽ അൽ തുവൈജിരി പറഞ്ഞു.

തട്ടിപ്പുകൾക്കും കുറ്റകൃത്യങ്ങൾക്കും വ്യാജ സിംകാർഡുകൾ ഉപയോഗിക്കുന്നതായി നിരവധി പരാതികളാണ് വരുന്നത്. തങ്ങളുടെ പേരിലുള്ള സിം കാർഡുകൾ ഉപയോഗിച്ച് നടക്കുന്ന കുറ്റകൃത്യങ്ങളിൽ ഒന്നുമറിയാത്ത പാവങ്ങൾ പോലീസ് അന്വേഷങ്ങളുടെ അവസാനം പിടിക്കപ്പെടുന്നതും പതിവാണ്.

ഫിംഗർ പ്രിന്റുകളും രേഖകളും അലക്ഷ്യമായി ഉപയോഗിക്കുന്നത് അപകടം വരുത്തുമെന്ന് മനസിലാക്കുക. പരിചയക്കാരിൽ നിന്ന് മാത്രം പരമാവധി ഇത്തരം സേവനങ്ങൾ ഉപയോഗപ്പെടുത്തുക പോലുള്ളവ കൂടുതൽ അപകടകരമായ സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q