Sunday, September 22, 2024
Saudi ArabiaTop Stories

അടുത്ത ഞായറാഴ്‌ച മുതൽ സൗദി അറേബ്യ വീണ്ടും പഴയ അവസ്ഥയിലേക്ക് മടങ്ങുന്നതോടെ പാലിക്കേണ്ട അഞ്ച് കാര്യങ്ങൾ ആരോഗ്യ മന്ത്രാലയം ഓർമ്മപ്പെടുത്തി; സൗദിയിൽ മരണ സംഖ്യ ഉയരുന്നു

ജിദ്ദ: പുതുതായി 4757 പേർക്ക് കൂടി വൈറസ് ബാധിച്ചതോടെ സൗദി അറേബ്യയിൽ ഇത് വരെ കൊറോണ ബാധിച്ചവരുടെ എണ്ണം 1,45,991 ആയി ഉയർന്നു. 2253 പേർക്ക് കൂടി രോഗം ഭേദമായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 93,915 ആയിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൗദിയിൽ കൊറോണ മൂലം 48 പേരാണു മരിച്ചത്. ഇത് സൗദിയിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്ത മരണ സംഖ്യയിൽ ഏറ്റവും ഉയർന്നതാണ്. ഇതോടെ സൗദിയിലെ ഇത് വരെയുള്ള കൊറോണ മരണം 1139 ആയി ഉയർന്നു. 50937 പേർ നിലവിൽ ചികിത്സയിലുണ്ട്. ഇതിൽ 1877 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.

അതേ സമയം ജൂൺ 21 മുതൽ സൗദി അറേബ്യയിലെ മക്കയൊഴികെയുള്ള മുഴുവൻ ഭാഗങ്ങളും സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതോടെ പുറത്തിറങ്ങുന്നവർ പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി ഓർമ്മിപ്പിച്ചു.

സാധാരണ നിലയിലേക്ക് മടങ്ങുക എന്നത് കൊണ്ട് അർത്ഥമാക്കുന്നത് വൈറസ് വ്യാപിക്കുന്നതിനുള്ള സാധ്യത കുറക്കുന്നതിനുള്ള നടപടികൾ പാലിക്കുകയും അവ നടപ്പാക്കുകയും ചെയ്യേണ്ടതിൻ്റെ ആവശ്യകതയാണെന്ന് അദ്ദേഹം പറഞ്ഞു.

പുറത്തിറങ്ങുന്നവർ സാമൂഹിക അകലം പാലിക്കുന്നതിൽ ശ്രദ്ധിക്കുകയാണു വൈറസ് വ്യാപനം തടയുന്നതിനു പ്രധാനമായും ചെയ്യേണ്ടത്. അതിൻ്റെ പ്രധാനപ്പെട്ട അഞ്ച് നെടുംതൂണുകൾ എല്ലാവരും ഓർത്തിരിക്കേണ്ടതുണ്ട്. ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക, സുരക്ഷിതമായ അകലം പാലിക്കുക, മാസ്ക്ക് ധരിക്കുക, ഹസ്തദാനം ഒഴിവാക്കുക, കൈകൾ കഴുകുകയോ അണുവിമുക്തമാക്കുകയോ ചെയ്യുക എന്നിവയാണവയെന്നും ഇവ പാലിച്ചാൽ എല്ലാവരും സുരക്ഷിതരാകുമെന്നും ഡോ:മുഹമ്മദ് അബ്ദുൽ ആലി പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്