Sunday, September 22, 2024
Saudi ArabiaTop Stories

നീണ്ട 90 ദിവസങ്ങൾക്ക് ശേഷം മക്കയിലെ 1500 ലധികം പള്ളികൾ ഞായറാഴ്ച തുറക്കും

ജിദ്ദ: നീണ്ട 90 ദിവസങ്ങൾക്ക് ശേഷം വിശുദ്ധ മക്കയിലെ 1560 പള്ളികൾ ഈ വരുന്ന ഞായറാഴ്ച വിശ്വാസികൾക്കായി തുറക്കപ്പെടും. ചെറുതും വലുതുമായ പള്ളികൾ ഞായറാഴ്ച സുബ്ഹ് നമസ്ക്കാരത്തോടെയായിരിക്കും തുറക്കുക.

കൊറോണ വൈറസ് വ്യാപനം തടയുന്നതിനാവശ്യമായ എല്ലാ മുൻ കരുതലുകളും പാലിച്ച ശേഷമായിരിക്കും പള്ളികൾ തുറക്കുക. പള്ളികൾ തുറക്കുന്നതിനാവശ്യമായ ഒരുക്കങ്ങൾക്കായി നിരവധി വളണ്ടിയർമാരാണു സഹകരിച്ചത്.

സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നത് ഉറപ്പ് വരുത്താനായി നമസ്ക്കരിക്കുന്ന കാർപ്പറ്റിൽ നിശ്ചിത അകലത്തിൽ സ്റ്റിക്കർ പതിക്കലും പള്ളിയിലുള്ള ഖുർആൻ കോപ്പികൾ താത്ക്കാലികമായി മാറ്റി വെക്കലും അടക്കം നിരവധി മുൻ കരുതലുകൾ പള്ളികൾ തുറക്കുന്നതിനോടനുബന്ധിച്ച് ഇതിനകം ചെയ്തിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്