Tuesday, November 26, 2024
OmanTop Stories

ഒക്ടോബർ മുതൽ ഒമാനിൽ മധുര പാനീയങ്ങൾക്ക് 50 ശതമാനം നികുതി ഈടാക്കും.

മസ്കറ്റ്: ഈ വർഷം ഒക്ടോബർ മുതൽ രാജ്യത്ത് മധുരപാനീയങ്ങൾക്ക് 50 ശതമാനം നികുതി ചുമത്തുമെന്ന് ഒമാൻ ടാക്സ് അതോറിറ്റി അറിയിച്ചു.

പഞ്ചസാര ചേർത്തതോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിൽ പഞ്ചസാര അടങ്ങിയതോ ആയ പാനീയങ്ങൾക്ക് ഈ ഒക്ടോബർ മുതൽ 50 ശതമാനം ഷുഗർ എക്സൈസ് നികുതി ചുമത്തുമെന്ന് ടാക്സ് അതോറിറ്റി ചെയർമാൻ സുൽത്താൻ അൽ ഹബ്സി പറഞ്ഞു.

ടിന്നിലടച്ച ജ്യൂസുകൾ, ഫ്രൂട്ട് ഡ്രിങ്കുകൾ, സ്പോർട്സ് ഡ്രിങ്കുകൾ, കഫീൻ പാനീയങ്ങൾ, ടിന്നിലടച്ച ചായ എന്നിവ പുതിയ നികുതിയുടെ പരിധിയിൽ വരും. കൂടാതെ, മധുര പാനീയങ്ങളാക്കി മാറ്റാൻ കഴിയുന്ന പൊടികൾ, ജെൽ അല്ലെങ്കിൽ അതുപോലുള്ളവയും മധുര പാനീയങ്ങളുടെ പരിധിയിൽ വരും.

100 ശതമാനം പ്രകൃതിദത്ത പഴച്ചാറുകൾ, പാൽ, 75 ശതമാനത്തിൽ കുറയാത്ത പാൽ മിശ്രിത പാനീയങ്ങൾ, ലബൻ എന്നിവ പുതിയ പഞ്ചസാര നികുതിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. പ്രത്യേക ഭക്ഷണത്തിനും മെഡിക്കൽ ഉപയോഗത്തിനും ഉദ്ദേശിച്ചുള്ള പാനീയങ്ങളും നികുതിയിൽ ഉൾപ്പെടുത്തിയിട്ടില്ല.

മറ്റ് ജിസിസി രാജ്യങ്ങൾക്കൊപ്പം ഒമാൻ നേരത്തെ മദ്യം, പുകയില, എനർജി ഡ്രിങ്കുകൾ എന്നിവയ്ക്ക് 100 ശതമാനം നികുതി ചുമത്തിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa