സൗദി രാജകുമാരൻ അമേരിക്കയിൽ വെയിറ്ററായി ജോലി ചെയ്ത കഥ ഇങ്ങനെ
ജിദ്ദ: സൗദി രാജകുമാരൻ തുർക്കി അൽ ഫൈസൽ രാജകുമാരൻ തനിക്ക് അമേരിക്കയിലെ ഒരു റെസ്റ്റോറൻ്റിൽ വെയിറ്ററായി ജോലി ചെയ്യേണ്ട സാഹചര്യമുണ്ടായതിനെ സംബന്ധിച്ച് കുവൈത്തിലെ ഒരു പ്രമുഖ ചാനലിലെ പ്രോഗ്രാമിൽ വെളിപ്പെടുത്തി.
തൻ്റെ കൂടെ താമസിച്ചിരുന്ന ഒരു സുഹൃത്തിനു വേണ്ടി പകരക്കാരനായിട്ടായിരുന്നു അമേരിക്കയിലെ യൂണിവേഴ്സിറ്റി പഠന കാലത്തായിരുന്നു തുർക്കി അൽ ഫൈസൽ രാജകുമാരൻ ഒരാഴ്ചക്കാലം വെയിറ്ററായി ജോലി ചെയ്തത്.
സുഹൃത്തിനു പെട്ടെന്ന് തൻ്റെ വീട്ടിൽ പോകേണ്ട സാഹചര്യമുണ്ടായി. ആ സമയത്ത് തൻ്റെ ജോലി നഷ്ടപ്പെടരുത് എന്ന് കരുതി തുർക്കി രാജകുമാരനോട് പകരക്കാരനായി ജോലി ചെയ്യാൻ അഭ്യർത്ഥിക്കുകയായിരുന്നു.
ദിവസവും വൈകുന്നേരം 5 മണി മുതൽ രാത്രി 10 മണി വരെയായിരുന്നു ജോലി സമയമെന്ന് തുർക്കി രാജകുമാരൻ ഓർമ്മിക്കുന്നു. യൂണിവേഴ്സിറ്റിയിൽ നിന്ന് പഠനം കഴിഞ്ഞ് റൂമിൽ തിരിച്ചെത്തിയ ശേഷമാണു ജോലിക്ക് പോകാറുണ്ടായിരുന്നത്.
ജോർജ്ജ് ടൗൺ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന കാലത്ത് തന്നെ മുൻ അമേരിക്കൻ പ്രസിഡൻ്റ് ബിൽക്ളിൻ്റനെ തനിക്ക് പരിചയമുണ്ടായിരുന്നുവെന്നും ആ സമയത്ത് ദരിദ്ര കുടുംബത്തിലെ ഒരംഗമായിരുന്നു ക്ളിൻ്റനെന്നും തുർക്കി രാജകുമാരൻ ഓർമ്മിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa