Sunday, September 22, 2024
Saudi ArabiaTop Stories

ബാർബർ ഷോപ്പുകളും ബ്യൂട്ടീ പാർലറുകളും നാളെ മുതൽ നിബന്ധനകളോടെ തുറക്കാം.

റിയാദ്: നാളെ മുതൽ ബാർബർ ഷോപ്പുകൾക്കും ബ്യൂട്ടി പാർലറുകൾക്കും നിബന്ധനകളോടെ തുറന്ന് പ്രവർത്തിക്കാമെന്ന് മുനിസിപ്പൽ ഗ്രാമകാര്യ മന്ത്രാലയം.

ഷോപ്പുകളിൽ കസ്റ്റമേഴ്സിനെ സ്വീകരിക്കുന്നതിനു മുൻപ് പരിപൂർണമായും ഷോപ്പുകൾ വൃത്തിയാക്കിയിരിക്കണം. ടോയ്‌ലറ്റിൽ സോപ്പുകൾ ലഭ്യമാക്കണമെന്നും ഉപകരണങ്ങൾ ചൂടുവെള്ളം, സോപ്പ്, സാനിറ്റൈസറുകൾ എന്നിവകൊണ്ട് കഴുകണമെന്നും മന്ത്രാലയം നിഷ്കർശിച്ചു.

അടുത്ത ഊഴക്കാർ ബാർബർ ഷോപ്പിനു പുറത്ത് കാത്ത് നിൽക്കുക, മുൻകൂട്ടി ബുക്കിംഗ് ചെയ്യുന്ന രീതി പ്രോത്സാഹിപ്പിക്കുക, ഷോപ്പിൽ തൊഴിലെടുക്കുന്നവർ ഇടക്കിടെ കൈകൾ സോപ്പോ സാാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കുക, ഓരോ രണ്ടു മണിക്കൂർ സമയത്തും ഷോപ്പ് ശുചീകരിക്കുക. എന്നിവയും പാലിക്കേണ്ടതാണ്.

കസ്റ്റമേഴ്സിന്റെ കുട്ടികളെ ഒരു കാരണവശാലും ബാർബർ ഷോപ്പുകളിൽ പ്രവേശിപ്പിക്കാൻ പാടില്ല. മാത്രമല്ല ഓരോ കസ്റ്റമർക്കും പുതിയ ഷേവിംഗ് ഉപകരണങ്ങൾ ഉപയോഗിക്കണം. കസ്റ്റമറോട് സ്വന്തം ഷേവിംഗ് ഉപകരണങ്ങൾ കൊണ്ടുവരാൻ ആവശ്യപ്പെടുന്നതാണ് ഉചിതമെന്നും മന്ത്രാലയം പറഞ്ഞു.

മുടിവെട്ടലും താടി ഷേവ് ചെയ്യലും മാത്രമാണ് ഇപ്പോൾ അനുവദിക്കപ്പെട്ടിട്ടുള്ളത്. മസാജ് പോലുള്ള മറ്റു സേവനങ്ങൾക്ക് ഇപ്പോൾ അനുവാദമില്ല. തൊഴിലാളികൾ മാസ്ക്, കയ്യുറ, മേൽ വസ്ത്രം, പ്ലാസ്റ്റിക് കവറിംഗ് എന്നിവ നിർബന്ധമായും ധരിക്കണമെന്നും നിർദ്ദേശമുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q