Monday, November 25, 2024
Saudi ArabiaTop Stories

സൗദിയിൽ ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും തുറക്കുന്നതിനോടനുബന്ധിച്ച് ജീവനക്കാരും കസ്റ്റമേഴ്സും അറിയേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ഇവയാണ്

ജിദ്ദ: കർഫ്യൂ നീക്കിയതോടെ ഞായറാഴ്ച മുതൽ ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും തുറക്കുന്നതിനോടനുബന്ധിച്ച് ജീവനക്കാരും കസ്റ്റമേഴ്സും അറിയേണ്ട പ്രധാനപ്പെട്ട പ്രോട്ടോക്കോളുകൾ മുനിസിപ്പൽ ഗ്രാമകാര്യ മന്ത്രാലയം പുറത്തിറക്കി.

സാധിക്കുമെങ്കിൽ കസ്റ്റമറെ നേരത്തെ തന്നെ ബുക്കിംഗ് നടപടികൾക്ക് വിധേയമാക്കിക്കൊണ്ട് മാത്രം സ്വീകരിക്കുക. ഓരോ കസ്റ്റമർക്കും പുതിയ ഷേവിംഗ് ഉപകരണങ്ങൾ ഉപയോഗിക്കുക. സർവീസ് മുടി വെട്ടലിലും ഷേവിംഗിലും മാത്രം ഒതുക്കുക.

എല്ലാ വിധത്തിലുമുള്ള മസാജിംഗ് സർവീസുകൾ നിരോധിച്ചു. കസ്റ്റമറുടെ കൂടെ അനുഗമിക്കുന്നവർക്ക് ബാർബർഷോപ്പിനുള്ളിൽ പ്രവേശനം അനുവദിക്കരുത്. കസ്റ്റമർ ബാർബർഷോപ്പിനു പുറത്ത് കാത്തിരിക്കുക, അല്ലെങ്കിൽ സാമൂഹിക അകലം പാലിച്ച് ഇരിക്കുക.

ജീവനക്കാരൻ ഇടക്കിടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകിക്കൊണ്ടിരിക്കണം. യാതൊരു തരത്തിലുള്ള ഡിസ്കൗണ്ടുകളും നൽകാൻ പാടില്ല. അത് തിരക്ക് ഉണ്ടാക്കുമെന്നതാണു കാരണം. കസ്റ്റമേഴ്സ് കാത്തിരിക്കുന്ന സ്ഥലത്തുള്ള പുസ്തകങ്ങളും മാഗസിനുമെല്ലാം നീക്കം ചെയ്യണം. ആളുകൾ അവ സ്പർശിക്കുന്നത് അണുവ്യാപനത്തിനു കാരണമാകുമെന്നതാണു കാരണം.

ജീവനക്കാർ മാസ്ക്ക്, ഗ്ളൗസ്, ഫെയ്സ് ഷീൽഡ് അല്ലെങ്കിൽ കണ്ണട തുടങ്ങി സ്വയം സുരക്ഷക്കായുള്ള ഉപകരണങ്ങൾ ഉപയോഗിച്ചിരിക്കണം. ജോലി സ്ഥലം എല്ലാ രണ്ട് മണിക്കൂറിലും വൃത്തിയാക്കിയിരിക്കണം. കട തുറക്കുന്നതിനു മുംബും നന്നായി വൃത്തിയാക്കിയിരിക്കണം.

വാഷ് ബേസിനടുത്ത് സോപ്പ് എപ്പോഴും ലഭ്യമായിരിക്കണം. ഷേവിംഗ്,കട്ടിംഗ് ഉപകരണങ്ങൾ ഇടക്കിടെ ചൂട് വെള്ളവും സോപ്പും നന്നായി കഴുകി വൃത്തിയാക്കിയിരിക്കണം. ബാർബർഷോപ്പിലേക്ക് വരുംബോൾ സാധിക്കുന്നവരോടെ ഷേവിംഗ് ഉപകരണങ്ങൾ കൊണ്ട് വരുന്നതിനു പ്രേരിപ്പിക്കാനും അധികൃതർ ആഹ്വാനം ചെയ്യുന്നു.

സ്ത്രീകളുടെ ബ്യൂട്ടി പാർലറുകളുകളും സാധ്യമാകുമെങ്കിൽ ആദ്യം ബുക്കിംഗ് സ്വീകരിക്കുകയും മറ്റു സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കുകയും വേണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്