Friday, November 15, 2024
Saudi ArabiaTop StoriesWorld

ഡെക്‌സമേതസോൺ എല്ലാ കൊറോണ രോഗികൾക്കും ഫലപ്രദമാണോ ? ലോകാരോഗ്യ സംഘടനയുടെ വിശദീകരണം

ജിദ്ദ: കൊറോണ ചികിത്സയിൽ വലിയ മാറ്റങ്ങളുണ്ടെന്ന് ഗവേഷകർ പ്രഖ്യാപിച്ച ഡെക്‌സമേതസോൺ എല്ലാ കൊറോണ രോഗികൾകും ഒരു പോലെ ഉപയോഗിക്കാൻ പറ്റുമോ എന്ന സംശയത്തിനു ലോകാരോഗ്യ സംഘടനയുടെ വിശദീകരണം.

ഡെക്‌സമേതസോൺ കൊറോണ വൈറസ് ബാധിച്ച് ഗുരുതരാവസ്ഥയിലായവർക്ക് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നാണു ലോകാരോഗ്യ സംഘടന വിശദീകരിച്ചിട്ടുള്ളത്.

ഓക്സിജൻ ആവശ്യമുള്ള അവസ്ഥയിലുള്ള രോഗികൾക്ക് ഡെക്‌സമേതസോൺ നൽകിയത് കൊണ്ട് മരണ സംഖ്യയിൽ കുറവുള്ളതായി അമേരിക്കയിൽ നടന്ന ഒരു പഠനത്തിൽ തെളിയിച്ചിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു.

ഗുരുതരാവസ്ഥയിൽ അല്ലാത്ത കൊറോണ കേസുകളിൽ ഡെക്‌സമേതസോൺ ഉപയോഗിക്കരുതെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെടുകയും ചെയ്തു. തെറ്റായ ഉപയോഗം രോഗികൾക്ക് ഗുരുതരമായ സൈഡ് എഫക്റ്റ് ഉണ്ടാക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഡോക്ടർമാരുടെ നിർദ്ദേശമില്ലാതെ ഡെക്‌സമേതസോൺ വാങ്ങി ഉപയോഗിക്കരുതെന്നും അതിനു സൈഡ് എഫക്റ്റുകൾ ഉണ്ടാകുമെന്നും കഴിഞ്ഞ ദിവസം സൗദി ആരോഗ്യ മന്ത്രാലയത്തിലെ ഒരു ഉന്നതോദ്യോഗസ്ഥനും ഓർമ്മപ്പെടുത്തിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്