Saturday, November 16, 2024
Saudi ArabiaTop Stories

സൗദിയിൽ കൊറോണ വ്യാപനത്തിൻ്റെ വിവിധ ഘട്ടങ്ങൾക്കനുസൃതമായി പ്രതികരിക്കാൻ പദ്ധതികൾ; ഒരാഴ്ചക്കുള്ളിൽ ജിദ്ദയിൽ 500 ബെഡുകൾ കൂടി ഒരുക്കി; സൗദിയിൽ രോഗം ഭേദമായവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്

ജിദ്ദ: സൗദിയിൽ കൊറോണയിൽ നിന്ന് മുക്തി നേടിയവരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്. 5085 പേർക്കാണു പുതുതായി അസുഖം ഭേദമായത്. ഇതോടെ സൗദിയിൽ ഇത് വരെ കൊറോണമുക്തി നേടിയവരുടെ എണ്ണം 1,17,882 ആയി ഉയർന്നു.

പുതുതായി 3372 പേർക്കു കൂടി വൈറസ് ബാധിച്ചതോടെ ഇത് വരെ കൊറോണ ബാധിച്ചവരുടെ ആകെ എണ്ണം 1,70,639 ആയി. ഇതിൽ 51,325 പേരാണു നിലവിൽ ചികിത്സയിലുള്ളത്. 41 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കൊറോണ മരണം 1428 ആയിട്ടുണ്ട്.

കൊറോണ വ്യാപനത്തിൻ്റെ വിവിധ ഘട്ടങ്ങൾക്കനുസൃതമായി പ്രതികരിക്കാൻ രാജ്യത്തിൻ്റെ എല്ലാ പ്രവിശ്യകളിലും സംവിധാനങ്ങളുണ്ടെന്ന് സൗദി ആരോഗ്യമന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി അറിയിച്ചു. ആവശ്യങ്ങൾക്കനുസരിച്ച് പ്രതികരണ സംവിധാനങ്ങളിൽ മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

സൗദിയിലെ ആശുപത്രികളുടെ കപ്പാസിറ്റി കൂട്ടാൻ പദ്ധതിയുണ്ടോ എന്ന ചോദ്യത്തിനും ഡോ:മുഹമ്മദ് അബ്ദുൽ ആലി മറുപടി പറഞ്ഞു. സൗദിയിൽ സ്വദേശികൾക്കും വിദേശികൾക്കും ചികിത്സാ സൗകര്യം ലഭ്യമാക്കുന്നുണ്ടെന്നും ഏത് സാഹചര്യവും ഉടനടി നേരിടുന്നതിനു മന്ത്രാലയത്തിനു പദ്ധതികളുണ്ടെന്നുമാണു അദ്ദേഹം പ്രതികരിച്ചത്.

അതോടൊപ്പം ജിദ്ദ നഗരത്തിൽ മാത്രം കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം 500 ബെഡുകൾ കൂടി ഒരുക്കിയിട്ടുണ്ടെന്നും ഡോ:മുഹമ്മദ് അബ്ദുൽ ആലി കൂട്ടിച്ചേർത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്