Saturday, November 16, 2024
Saudi ArabiaTop Stories

സൗദിയിലെ പ്രവാസികളുടെ ശ്രദ്ധക്ക്; ഹുറൂബായവർക്കും എക്സിറ്റ് കാലാവധി കഴിഞ്ഞവർക്കും ഇഖാമ പുതുക്കാൻ സാധിക്കാത്തവർക്കും നാട്ടിലേക്ക് പോകാൻ അവസരം

ജിദ്ദ: സൗദിയിലുള്ള ഇഖാമ പുതുക്കാൻ സാധിക്കാത്തവരും നേരത്തെ ഇഷ്യു ചെയ്ത ഫൈനൽ എക്സിറ്റ് വിസാ കാലാവധി തീരുകയും ചെയ്ത പ്രവാസികൾക്ക് നാടണയാൻ അവസരമൊരുങ്ങുന്നു. ഇന്ത്യൻ എംബസി വഴിയാണു അവസരമൊരുങ്ങുന്നത്.

ഇതിനായി എംബസിയിൽ രെജിസ്റ്റ്രേഷൻ നടത്തണം. ഹുറൂബായവർക്കും മറ്റു വിവിധ തരത്തിലുള്ള പ്രതിസന്ധികളിൽ പ്രയാസപ്പെടുന്നവർക്കുമെല്ലാം രെജിസ്റ്റർ ചെയ്യാം. ഇന്ത്യൻ എംബസിയുടെ വെബ്സൈറ്റിൽ https://www.eoiriyadh.gov.in/news_detail/?newsid=35 എന്ന ലിങ്ക് ഓപൺ ചെയ്യുംബോൾ കാണുന്ന ഫോം വഴിയാാണു ഇതിനായി രെജിസ്റ്റേഷൻ നടത്തേണ്ടത്.

ഇംഗ്ളീഷിനു പുറമേ അറബിയിലും നിർബന്ധമായും ഇഖാമയിലെ പേരെഴുതിയിരിക്കണമെന്ന് ലിങ്കിലെ ഫോമിൽ പ്രത്യേകം നിർദ്ദേശമുണ്ട്. ഫോമിൽ വിസിറ്റ് വിസകളിൽ വന്നവർക്കും ഫാമിലിവി വിസകളിൽ വന്നവർക്കുമെല്ലാം രെജിസ്റ്റർ ചെയ്യാൻ ഓപ്ഷനുകൾ കാണുന്നതിനാൽ അത്തരം വിസകളിൽ വന്ന് കാലാവധി കഴിഞ്ഞവർക്കും പ്രയോജനപ്പെടുത്താൻ സാാധിക്കും.

അതോടൊപ്പം ഹുറൂബായവർക്ക് പുറമെ പോലീസ് കേസുള്ള മത് ലൂബ് വിഭാഗത്തിൽ പെടുന്നവർക്കും പിഴകൾ കാരണം പ്രയാസപ്പെടുന്നവർക്കുമെല്ലാം അപേക്ഷിക്കുന്നതിനു പ്രത്യേകം ഓപ്ഷൻ ഫോമിൽ ലഭ്യമാക്കിയിട്ടുണ്ട്.

പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട സൗദി ഡിപ്പാർട്ടുമെൻ്റുകൾക്ക് അയക്കുകയും തുടർ നടപടികൾക്കായി ഫോമിൽ നൽകിയ അപേക്ഷകൻ്റെ നംബറിൽ എംബസി ബന്ധപ്പെടുകയുമാണു ചെയ്യുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്