മകളേ…മാപ്പ് തരൂ…തന്നിൽ നിന്ന് കൊറോണ ബാധിക്കുകയും മകൾ മരിക്കുകയും ചെയ്തതിൽ ഖേദിച്ച് സൗദി നഴ്സ്
ജിദ്ദ: സൗദിയിലെ അൽ അഹ്സയിലെ കൊറോണ പരിചരണ വിഭാഗത്തിൽ ജോലി ചെയ്യുന്ന സൗദി നഴ്സ് റദിയ തന്നിൽ നിന്ന് തൻ്റെ മകൾ മഅസൂമക്ക് കൊറോണ പകരുകയും തുടർന്ന് അത് മകളുടെ മരണത്തിനു കാരണമാകുകയും ചെയ്തതിൽ ഖേദിക്കുന്ന വാർത്ത സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മകളേ…മാപ്പ് തരൂ…ഞാൻ കാരണമാണ് നീ കൊറോണ ബാധിതയായത്. സാധ്യമാകുന്ന ചികിത്സയെല്ലാം നൽകിയിരുന്നു. അല്ലാഹുവിൻ്റെ അനുഗ്രഹം നിന്നിൽ വർഷിക്കട്ടെ…എന്ന മാതാവിൻ്റെ വാക്കുകൾ ആരിലും നൊമ്പരമുണ്ടാക്കുന്നതാണ്.
കൊറോണ പ്രതിരോധ ഡ്യൂട്ടിയിൽ നിയോഗിക്കപ്പെട്ട റദിയക്ക് താൻ പരിചരിച്ച രോഗികളിൽ നിന്നായിരുന്നു വൈറസ് ബാധയേറ്റത്. തുടർന്ന് റദിയയിൽ നിന്ന് അവരുടെ വീട്ടുകാർക്കും വൈറസ് ബാധിക്കുകയായിരുന്നു.
മരണക്കിടക്കയിൽ വെച്ചാണു റദിയ മകളോട് ഖേദത്തോടെ മാപ്പ് പറഞ്ഞ് സംസാരിച്ചത്. മകൾ ഞാൻ നിങ്ങളോട് ക്ഷമിച്ചതായും എനിക്ക് നിങ്ങളെ നഷ്ടപ്പെടുന്നതായി അനുഭവപ്പെടുന്നതായും പറഞ്ഞതിനു ശേഷമായിരുന്നു മരണപ്പെട്ടത്.
കുടുംബത്തിലെ എല്ലാവർക്കും വൈറസ് ബാധിച്ചെങ്കിലും മകൾക് മാത്രമാണു രോഗം ശക്തമായത്. മകളൊഴികെയുള്ള എല്ലാവരും സുഖം പ്രാപിക്കുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa