മദീന കൊറോണ മുക്തമായെന്ന് പ്രചാരണം; യാഥാർത്ഥ്യം ഇതാണ്
മദീന കൊറോണ മുക്തമായെന്നും അവസാനത്തെ രോഗിയും ആശുപത്രി വിട്ടെന്നും സോഷ്യൽ മീഡിയകളിലൂടെ വ്യപകമായി വ്യാജ പ്രചാരണം. മദീനയിലെ അവസാനത്തെ 13 രോഗികളും രോഗം ഭേദമായി ആശുപത്രി വിട്ടതോടെ മദീനയെ കോവിഡ് മുക്തമായി പ്രഖ്യാപിച്ചതായാണു പ്രചാരണം.
കഴിഞ്ഞ ഏതാനും മണിക്കൂറുകളായി സോഷ്യൽ മീഡിയകളിലൂടെ ഈ വ്യാജ വാർത്ത വലിയ രീതിയിൽ തന്നെ പ്രചരിക്കുന്നുണ്ട്. പലരും ഇതിൻ്റെ നിജസ്ഥിതി അറിയാതെ വിവിധ ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യുന്നതായും കാണുന്നുമുണ്ട്..
ഈ വാർത്തയുടെ ഉറവിടം അറിയാൻ ശ്രമിച്ചപ്പോൾ ഗൾഫ് ന്യൂസ് എന്ന ന്യൂസ് സൈറ്റിൽ വന്ന തെറ്റായ വാർത്തയാണു ഇതിൻ്റെ പിറകിൽ എന്നാാണു മനസ്സിലായത്. ആ വാർത്ത ആരോ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതാണു മലയാളികൾ വ്യാപകമായി ഷെയർ ചെയ്യാനിടയാക്കിയത്.
ഗൾഫ് ന്യൂസിൽ കെയ്റോയിൽ നിന്നുള്ള ഒരു റിപ്പോർട്ടിലാണു മദീന പ്രവിശ്യ കൊറോണ മുക്തമായതായി അറിയിച്ച് കൊണ്ടുള്ള തെറ്റായ വാർത്ത പ്രസിദ്ധീകരിച്ചത്. നാലു ദിവസം മുംബാണു അവർ ഇത് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
എന്നാൽ തീർത്തും തെറ്റായ പ്രചാരണമാണിതെന്ന് സൗദി അറേബ്യയുടെ പ്രതിദിന കോവിഡ് റിപ്പോർട്ട് അപ്‌ഡേഷൻ പരിശോധിച്ചാൽ ആർക്കും മനസ്സിലാക്കാൻ സാാധിക്കുന്നതാണ്. സൗദി ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട ഇന്നത്തെ കൊറോണ റിപ്പോർട്ട് പ്രകാരം മദീന പ്രവിശ്യയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2108 ആണെന്ന് കാണാം. അത് കൊണ്ട് ഇത്തരം സുപ്രധാന വാർത്തകൾ ഔദ്യോഗിക മാധ്യമങ്ങളിൽ വരുന്നതിന് മുമ്പ് തന്നെ ഷെയർ ചെയ്യാൻ ആവേശം കാണിക്കുന്നവർ ഇനിയെങ്കിലും സൂക്ഷിക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa