Saturday, May 10, 2025
Saudi ArabiaTop Stories

പവർ കേബിൾ മോഷ്ടിക്കുന്ന സംഘത്തെ സൗദി പോലീസ് അറസ്റ്റ് ചെയ്തു

റിയാദ്: കഴിഞ്ഞ ചില ആഴ്ചകളായി സൗദി അറേബ്യയിൽ നിരവധി കേസുകൾക്ക് പിന്നിൽ പ്രവർത്തിച്ച അഞ്ച് പേരടങ്ങുന്ന പവർ കേബിൾ മോഷണ സംഘത്തെ സൗദി പോലീസ് അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് വക്താവ് കേണൽ ഷാക്കിർ അൽ തുവൈജിരി പറഞ്ഞു.

സൗദി തലസ്ഥാനത്തെ , അൽ സഹഫ, അൽ ബത, അൽ ഷഫ, ലബൻ സബർബിലെ സമീപ പ്രദേശങ്ങളിൽ നിർമാണത്തിലിരിക്കുന്ന വീടുകൾ എന്നിവിടങ്ങളിൽ നിന്നും ചെമ്പ് കേബിളുകളും ഇലക്ട്രിക്കൽ സർക്യൂട്ട് ബ്രേക്കറുകളും മോഷ്ടിച്ച 14 കേസുകളിൽ ഉൾപ്പെട്ട അഞ്ച് പ്രതികൾ ആണ് പിടിയിലായത്.

ഒരു ബംഗ്ലാദേശിയും നാല് പാകിസ്ഥാനികളുമാണ് പിടിയിലായ കുറ്റവാളികൾ. ഇവർ കടുത്ത കുറ്റവാളികളാണെന്ന് കേണൽ അൽ തുവൈജിരി പറഞ്ഞു. മോഷ്ടിച്ച സാധനങ്ങൾ കയറ്റിയ വാഹനവും പോലീസ് പിടിച്ചെടുത്തതായി അദ്ദേഹം അറിയിച്ചു.

അന്വേഷണത്തിനും വിചാരണയ്ക്കുമായി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്ത് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa