സൗദിയിൽ ധനകാര്യ സ്ഥാപനങ്ങളിൽ അക്കൗണ്ടുള്ളവരുടെ ശ്രദ്ധക്ക്
ജിദ്ദ: സൗദിയിൽ ധനകാര്യ സ്ഥാപനങ്ങളിൽ അക്കൗണ്ടുള്ളവർക്ക് സൗദി കേന്ദ്ര ബാങ്കായ സാമ മുന്നറിയിപ്പ് നൽകി. ധനകാര്യ സ്ഥാപനങ്ങളിലെ ഉപയോക്താക്കളുടെ മൊബൈൽ നംബറുകളിലേക്ക് അവരുടെ പേഴ്സണൽ ഡാറ്റകൾ അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് കൊണ്ടുള്ള അജ്ഞാത കേന്ദ്രങ്ങളിൽ നിന്നുള്ള മെസ്സേജുകൾ ലഭിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനാലാണു സാമ മുന്നറിയിപ്പ് നൽകിയത്.
എന്നാൽ ഇത്തരം മെസ്സേജുകൾക്ക് മറുപടി നൽകരുത്. ധനകാര്യ സ്ഥാപനങ്ങൾ അവരുടെ ഔദ്യോഗിക മാർഗ്ഗങ്ങളിലൂടെ മാത്രമേ അപ്ഡേഷനു ആവശ്യപ്പെടുകയുള്ളൂ. അജ്ഞാത കേന്ദ്രങ്ങളിൽ നിന്നുള്ള മെസ്സേജുകൾ തട്ടിപ്പാണെന്നും സാമ ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa