ഒരു വർഷത്തിനു ശേഷം ബോയിംഗ് 737 മാക്സ് വീണ്ടും പരീക്ഷണാർത്ഥം പറന്നു
തുടർച്ചയായ അപകടങ്ങൾ റിപ്പോർട്ട് ചെയ്തതനെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി പറക്കൽ നിർത്തി വെച്ച ബോയിംഗ് 737 മാക്സ് വിമാനം വീണ്ടും പരീക്ഷണാർത്ഥം പറന്നു.
2018 ഒക്ടോബറിലും 2019 മാർച്ചിലുമായി ഉണ്ടായ രണ്ട് വിമാനാപകടങ്ങളിൽ 346 പേർ മരിച്ചതിനെത്തുടർന്ന് സുരക്ഷാ പോരായ്മ ചൂണ്ടിക്കാട്ടി വിവിധ രാജ്യങ്ങൾ ബോയിംഗ് 737 മാക്സ് വിമാനങ്ങൾക്ക് പറക്കുന്നതിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു.
സുരക്ഷാ ക്രമീകരണങ്ങളിൽ പരിഷ്ക്കരണങ്ങൾ വരുത്തിയത് യു എസ് ഫെഡറൽ ഏവിയേഷൻ അതോറിറ്റി അംഗീകരിച്ച ശേഷമായിരുന്നു പരീക്ഷണപ്പറക്കൽ നടത്തിയത്.
അമേരിക്കയിലെ സിയാറ്റിൽ എയർപോർട്ടിൽ നിന്ന് വാഷിംഗ്ടൺ വഴി ഒറെഗണിലേക്കും തിരിച്ചുമായിരുന്നു പരീക്ഷണപ്പറക്കൽ നടന്നത്.
നേരത്തെ ഇന്ത്യയിലെയും ഗൾഫിലെയും മറ്റു നിരവധി രാജ്യങ്ങളിലെയും ധാരാളം വിമാനക്കംബനികൾ തങ്ങളുടെ ബോയിംഗ് 737 വിമാനങ്ങളുടെ സർവീസുകൾ നിർത്തലാക്കിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa