Friday, November 15, 2024
Saudi ArabiaTop Stories

സൗദിയിൽ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ റിഎൻട്രി വിസ നീട്ടുന്ന നടപടികൾ വ്യാഴാഴ്ച മുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ ആരംഭിക്കും

കരിപ്പൂർ: മുംബൈയിലെ സൗദി കോൺസുലേറ്റിൽ വ്യാഴാഴ്ച മുതൽ സൗദിയിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ റി എൻട്രി വിസകൾ നീട്ടുന്ന നടപടികളും പുതിയ വിസകൾ ഇഷ്യു ചെയ്യലും ആരംഭിക്കും.

ഇത് സംബന്ധിച്ച് സൗദി കോൺസുലേറ്റിൽ നിന്നുള്ള അറിയിപ്പ് ഇന്ത്യയിലെ ട്രാവൽ മേഖലയുമായി ബന്ധപ്പെട്ട ഏജൻസികൾക്ക് ലഭിച്ചു. അറിയിപ്പിൽ പറയുന്ന പ്രധാന കാര്യങ്ങൾ ഇവയാണ്.

സൗദിയിലെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പുതിയ വിസകൾ സ്റ്റാംബ് ചെയ്യുന്ന നടപടിക്രമങ്ങൾ വ്യാഴാഴ്ച മുതൽ ആരംഭിക്കും.

ഉപയോഗിക്കാത്തതും കാലാവധി കഴിഞ്ഞതുമായ വർക്ക് വിസകൾ കാൻസൽ ചെയ്യുന്ന നടപടികളും ആരംഭിക്കും. നേരത്തെ കാൻസലേഷൻ നോട്ടിഫിക്കേഷൻ ലഭിച്ചവരുടേതായിരിക്കും ഇങ്ങനെ കാൻസൽ ചെയ്യുക.

നേരത്തെ തൊഴിലുടമകൾ സൗദി വിദേശകാര്യ മന്ത്രാലയ വെബ്സൈറ്റിൽ രെജിസ്റ്റർ ചെയ്ത ആരോഗ്യ മേഖലയിലുള്ളവരുടെ റി എൻടി വിസ കാലാവധി നീട്ടി നൽകും.

അതേ സമയം ആരോഗ്യ മേഖലയിൽ ഉൾപ്പെടാത്തവരുടെ റി എൻട്രി നീട്ടുന്നത് സംബന്ധിച്ച് നിലവിൽ അറിയിപ്പ് വന്നിട്ടില്ല. വൈകാതെ അത് സംബന്ധിച്ചും അധികൃതരിൽ നിന്ന് അപ്ഡേഷൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണു അവധിയിൽ നാട്ടിലെത്തിയ ആയിരക്കണക്കിനു പ്രവാസികൾ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്