എല്ലാവരും ആശങ്കപ്പെടണം; ഒമാൻ ആരോഗ്യ മന്ത്രി
മസ്കറ്റ്: ഒരാഴ്ചക്കിടെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 9,000 കേസുകൾ ആയിരിക്കെ എല്ലാവരും ആശങ്കപ്പെടണമെന്ന് ഒമാൻ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സയീദി പറഞ്ഞു.
രാജ്യത്ത് ആശങ്കാജനകമായ രീതിയിൽ വൈറസ് ബാധിതരുടെ എണ്ണം വർധിക്കുമ്പോൾ സുപ്രീം കമ്മിറ്റി പുറപ്പെടുവിച്ച സാമൂഹിക അകലം പാലിക്കൽ നിർദ്ദേശങ്ങൾ പാലിക്കണമെന്നും വീട്ടിൽ തന്നെ കഴിയാനും അത്യാവശ്യമെങ്കിൽ മാത്രം പുറത്തു പോകാനും മന്ത്രാലയം എല്ലാവരോടും അഭ്യർത്ഥിച്ചു.
ഒമാനിൽ ഇന്ന് 1,361 പുതിയ കോവിഡ് 19 കേസുകളും മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ വൈറസ് ബാധിതരുടെ എണ്ണം 42,555 ആയി. 188 മരണങ്ങൾ ഇതുവരെ രാജ്യത്ത് സ്ഥിരീകരിച്ചു. ഇതിൽ 25,318 പേർ രോഗമുക്തി നേടിയിട്ടുണ്ട്.
രാജ്യത്ത് ഇതുവരെ രണ്ട് ലക്ഷത്തോളം ടെസ്റ്റുകൾ നടന്നു. 17,047 ആക്ടീവ് കേസുകളിൽ 114 പേർ ഗുരുതരാവസ്ഥയിലാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa