ജോലിക്കാരിയോട് മോശമായി പെരുമാറിയ സൗദി പൗരനെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്
ജിദ്ദ: ജോലിക്കാരിയോട് മോശം പദങ്ങളുപയോഗിച്ച് പെരുമാറിയ സൗദി പൗരനെ അറസ്റ്റ് ചെയ്യാൻ സൗദി പബ്ളിക് പ്രൊസിക്യൂഷൻ ഉത്തരവിട്ടു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയുടെ അടിസ്ഥാനത്തിലാണു അറസ്റ്റിനുള്ള ഉത്തരവിട്ടത്.

പബ്ളിക് പ്രൊസിക്യൂഷൻ വീഡിയോ സൂക്ഷമായി പരിശോധിച്ചിരുന്നു. ഓരോ വ്യക്തിക്കും നിയമാനുസൃതമുള്ള പരിരക്ഷയും അന്തസ്സും അഭിമാനവും ഉറപ്പ് വരുത്തുന്നതിനു സൗദി പബ്ളിക് പ്രോസിക്യൂഷൻ പ്രതിജ്ഞാബദ്ധമാണെന്ന് ബന്ധപ്പെട്ടവർ ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa