അവധിയിൽ പോയവരുടെ ഇഖാമകൾ സൗദിയിൽ നിന്ന് പുതുക്കാൻ സാധിക്കുമോ; ഫിംഗർ പ്രിൻ്റ് എടുത്ത് ജയിൽ വഴി പോയവർക്ക് പുതിയ വിസയിൽ സൗദിയിലേക്ക് മടങ്ങാൻ സാധിക്കുമോ ; ജവാസാത്ത് വിശദീകരണം
ജിദ്ദ: സൗദിയിൽ നിന്ന് നാട്ടിലേക്ക് അവധിയിൽ പോകുകയും കൊറോണ കാരണം മടക്ക യാത്ര വൈകുകയും ചെയ്തവരുടെ ഇഖാമകൾ കാലാവധി കഴിയുന്നതോടെ സൗദിയിൽ നിന്ന് പുതുക്കാൻ സാധിക്കുമോ എന്ന ചോദ്യത്തിനു സൗദി ജവാസാത്ത് പ്രതികരിച്ചു.

വിദേശി സൗദിക്ക് പുറത്തായിരിക്കേ ഇഖാമ പുതുക്കാൻ സാധിക്കില്ലെന്നും അതേ സമയം ഇത് സംബന്ധിച്ചുള്ള പുതിയ തീരുമാനങ്ങൾ ഉണ്ടാകുന്ന പക്ഷം അവ ഔദ്യോഗിക ചാനലുകളിലൂടെ അറിയിക്കുമെന്നുമാണു ജവാസാത്ത് പ്രതികരിച്ചത്.
എന്നാൽ ആശ്രിത വിസയിലുള്ളവരുടെ ഇഖാമകൾ ആശ്രിതർ സൗദിക്ക് പുറത്താണെങ്കിലും പുതുക്കാൻ സാധിക്കുമെന്ന് ജവാസാത്ത് അറിയിച്ചു. ഇതിനു കുടുംബനാഥൻ സൗദിക്കകത്തുണ്ടായിരിക്കണമെന്നത് നിർബന്ധമാണ്.
സൗദിയിൽ നിന്ന് ഫിംഗർ പ്രിൻ്റ് എടുത്ത് ജയിൽ വഴി സ്വദേശത്തേക്ക് പോയ ഒരാൾക്ക് പുതിയ വിസയിൽ വീണ്ടും സൗദിയിലേക്ക് പ്രവേശിക്കാൻ സാധിക്കുമോ എന്ന ചോദ്യത്തിനും ജവാസാത്ത് മറുപടി നൽകി.

ഇങ്ങനെ ഫിംഗർ പ്രിൻ്റ് എടുത്ത് ജയിൽ വഴി പോയ ആളുടെ എല്ലാ വിവരങ്ങളും ഉൾപ്പെടുത്തി സൗദി ജവാസാത്തിൻ്റെ 992@gdp.gov.sa എന്ന ഇമെയിലിലേക്ക് മെസ്സേജ് അയക്കാനാണ് ജവാസാത്ത് ആവശ്യപ്പെട്ടത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa