സൗദിയിൽ 2000 ത്തിലധികം ഐ സി യു ബെഡുകൾ കൂടി ഒരുക്കി
ജിദ്ദ: കൊറോണ ചികിത്സാ സൗകര്യങ്ങളുടെ ഭാഗമായി 2199 ബെഡുകൾ കൂടി സൗദിയിലെ വിവിധ ഭാഗങ്ങളിലെ ഐ സി യു യൂണിറ്റുകളിൽ അനുവദിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേ സമയം പ്രതി ദിന കൊറോണ ടെസ്റ്റ് 1000 ത്തിൽ നിന്ന് ഇപ്പോൾ 53,000 ത്തിൽ എത്തി നിൽക്കുകയാണെന്നും ആരോഗ്യ മന്ത്രാലയം ഓർമ്മപ്പെടുത്തി.
സൗദിയിൽ ആദ്യത്തെ കൊറോണ കേസ് റിപ്പോർട്ട് ചെയ്തതിന് ശേഷം ഇത് വരെയായി ആരോഗ്യ മന്ത്രാലയം നടത്തിയ ലബോറട്ടറി ടെസ്റ്റുകളുടെ എണ്ണം 1.7 മില്ല്യനാണ്.
കൊറോണ പരിശോധനക്കായി 31 ലബോറട്ടറികളാണ് സൗദിയിയുടെ വിവിധ ഭാഗങ്ങളിലായി ഒരുക്കിയിട്ടുള്ളത്. ലോകത്ത് ലബോറട്ടറി പരിശോധനകാൾ ഒരുക്കിയ രാജ്യങ്ങളുടെ പട്ടികയിൽ സൗദി മുൻനിരയിലാണുള്ളത്.

കൊറോണ ബാധിച്ച കുട്ടികൾ മാറാ വ്യാധികൾ ഉള്ളവരാണെങ്കിൽ പോലും സുഖം പ്രാപിക്കുന്നുണ്ടെന്നും ഇത് അവരുടെ പ്രതിരോധ ശക്തിയുടെ ഫലമാണെന്നും ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടവർ സൂചിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa