കൊറോണ പ്രതിസന്ധി സൗദി അറേബ്യയിൽ 99.5% ചെറുകിട, ഇടത്തരം കമ്പനികളെയും ബാധിച്ചു
റിയാദ്: സൗദിയിൽ 99.5% ചെറുകിട, ഇടത്തരം കമ്പനികളെയും കൊറോണ വൈറസ് പ്രതിസന്ധി ബാധിച്ചതായി,
ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള രാജ്യത്തെ പബ്ലിക് അതോറിറ്റി (എസ്എംഇ) നടത്തിയ സർവേയിൽ കണ്ടെത്തി.
73% കമ്പനികൾക്ക് മാത്രമേ 3 മുതൽ 6 മാസം കാലയളവിൽ പൂട്ടാതെ പിടിച്ച് നിൽക്കാൻ കഴിയൂ എന്ന് സിഎൻബിസി വെബ്‌സൈറ്റ് നടത്തിയ സർവേയിൽ പറയുന്നു. വലിയ കമ്പനികൾക്ക് പോലും അവരുടെ 52 ശതമാനം തൊഴിലാളികൾക്ക് ശമ്പളം നൽകുന്നതിൽ പ്രതിസന്ധി നേരിടുന്നുണ്ട്. ചെറുതും വലുതുമായ 79 ശതമാനം കമ്പനികൾക്കും വാടക നൽകുന്നതിനു പോലും കഴിയാതായി.
62.5% കമ്പനികളെയും കൊറോണ വൈറസ് പ്രതിസന്ധി സാരമായി ബാധിച്ചിട്ടുണ്ടെന്നും, 52% സ്ഥാപനങ്ങൾക്ക് അവരുടെ ജീവനക്കാരുടെ ശമ്പളം നൽകാൻ കഴിയുന്നില്ലെന്നും 14.5% സ്ഥാപനങ്ങൾ വൈറസ് പ്രതിസന്ധിയുടെ തുടക്കം മുതൽ പത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ടെന്നും സർവേ സ്ഥിരീകരിച്ചു.
കർഫ്യൂ മൂലം പൂർണ്ണമായി രാജ്യം അടയ്ക്കുന്നതിനുള്ള തീരുമാനങ്ങൾ പുറപ്പെടുവിച്ചതിനാലാണ് ഇത് സംഭവിച്ചതെന്ന് സർവേ ചൂണ്ടിക്കാട്ടി, സൗദി അറേബ്യയിലെ മിക്ക ജോലികളും പ്രവർത്തനങ്ങളും നിർത്തലാക്കി, ഇത് വരുമാന പ്രവാഹത്തെ ബാധിക്കുകയാണ് ഉണ്ടായത്. ഇതുമൂലം തൊഴിലാളികൾക്ക് ശമ്പളം നൽകുന്നതിനും വാടകയടക്കമുള്ള ചിലവുകൾക്കും കമ്പനികൾക്ക് സാധിക്കാതെ വന്നു.
സ്ഥാപനങ്ങളുടെ 27% ഉടമകൾ അവരുടെ പ്രവർത്തനച്ചെലവ് 100% കുറച്ചു, 25% സ്ഥാപനങ്ങൾ അവരുടെ പ്രവർത്തന ചെലവ് 50% കുറച്ചു, കോവിഡ് പ്രതിസന്ധിമൂലം ചിലവുകൾ വർദ്ധിച്ചതും ഇരുട്ടടിയായി.
ലോക സമ്പദ്‌വ്യവസ്ഥയെപ്പോലെ സൗദി സമ്പദ്‌വ്യവസ്ഥയെയും കൊറോണ പകർച്ചവ്യാധി ബാധിച്ചു. എണ്ണയുടെ ആഗോള ഡിമാൻഡിന്റെ അഭാവവും അതിനൊരു കാരണമായി, രാജ്യത്തിന്റെ വാർഷിക ബജറ്റിന്റെ ഭൂരിഭാഗവും ആശ്രയിച്ചിരിക്കുന്നത് എണ്ണയിലാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa