സൗദിയിലെ സ്വദേശികളും വിദേശികളും കൊറോണ ലക്ഷണങ്ങളുണ്ടായാൽ ഉടൻ തത്മൻ ക്ളിനിക്കുകളെ സമീപിക്കണമെന്ന് മന്ത്രി
ജിദ്ദ: രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞ സാഹചര്യത്തിൽ സൗദിയിലെ സ്വദേശികളോടും വിദേശികളോടും സൗദി ആരോഗ്യ മന്ത്രി ഡോ:തൗഫീഖ് അൽ റബീഅ പ്രത്യേകം അഭ്യർത്ഥന നടത്തി.

ഏതെങ്കിലും വ്യക്തികൾക്ക് കൊറോണ ലക്ഷണം ഉണ്ടെങ്കിൽ അവർ ഉടൻ തന്നെ ആരോഗ്യ മന്ത്രാലയത്തിൻ്റെ തത്മൻ ക്ളിനിക്കുകളിലേക്ക് പോകണമെന്നും ചികിത്സ തേടണമെന്നുമാണു മന്ത്രി ആവശ്യപ്പെട്ടിട്ടുള്ളത്.
തത്മൻ ക്ളിനിക്കുകളിൽ നിലവിലെ ചികിത്സാ പ്രോട്ടോക്കോൾ അനുസരിച്ചുള്ള പരിചരണം ലഭ്യമാകുമെന്നും ആവശ്യമെങ്കിൽ ആശുപത്രികളിലേക്ക് അവിടെ നിന്ന് റഫർ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ശക്തമായ പനി, ചുമ, ശ്വാസ തടസ്സം എന്നിവയുള്ളവർക്ക് 24 മണിക്കൂറും സേവനം നൽകുന്നതിനായി ആരോഗ്യ മന്ത്രാലയം രാജ്യത്തെ മുഴുവൻ പ്രവിശ്യകളിലെയും വിവിധ മെഡിക്കൽ സെൻ്ററുകൾ കേന്ദ്രീകരിച്ച് സജ്ജീകരിച്ച സംവിധാാനമാണു തത്മൻ ക്ളിനിക്ക്.

കൊറോണ ലക്ഷണങ്ങൾ ഉള്ള ആർക്കും ഒരു അപോയിൻ്റ്മെൻ്റും എടുക്കാതെ തന്നെ ഏത് സമയവും തത്മൻ ക്ളിനിക്കുകളെ പരിശോധനകൾക്കായി സമീപിക്കാം എന്നതാണു ഇതിൻ്റെ പ്രത്യേകത. https://www.moh.gov.sa/en/HealthAwareness/Tataman-Clinics/Pages/default.aspx എന്ന ലിങ്കിൽ പോയാൽ സൗദിയിലെ മുഴുവൻ തത്മൻ ക്ളിനിക്കുകളുടെയും വിവരങ്ങൾ ലഭ്യമാകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa