സലാഹിൻ്റെ കരുണയിൽ തൻ്റെ ഗ്രാമത്തിനു ലഭിച്ചത് പുതിയൊരു ആംബുലൻസ് യുണിറ്റ്
ലിവർ പൂളിൻ്റെ ഈജിപ്ഷ്യൻ സൂപർ ഹീറോ മുഹമ്മദ് സ്വലാഹ് തൻ്റെ ഗ്രാമത്തിൻ്റെ ആവശ്യം കണ്ടറിഞ്ഞ് വൻ തുക സംഭാവന നൽകിയത് ശ്രദ്ധേയമാകുന്നു.

ഈജിപ്തിലെ തൻ്റെ ഗ്രാമത്തിൽ ഒരു ആംബുലൻസ് യൂണിറ്റ് തുടങ്ങുന്നതിനു 30,000 പൗണ്ടാണു (ഏകദേശം 27 ലക്ഷത്തിലധികം രൂപ) സലാഹ് സംഭാവന നൽകിയത്
കൊറോണ ബാധിച്ച ഈ പ്രദേശത്തെ 30,000 ത്തിൽ പരം ആളുകൾക്ക് ആംബുലൻസ് യൂണിറ്റ് പ്രയോജനപ്പെടുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സലാഹിൻ്റെ പിതാവും പ്രദേശത്തെ മേയറും ഒരുമിച്ച് ആംബുലൻസ് യൂണിറ്റിൻ്റെ ഉദ്ഘാടനം കഴിഞ്ഞ ആഴ്ച നിർവ്വഹിച്ചു.

രണ്ട് വർഷം മുംബ് തൻ്റെ ഗ്രാമത്തിൽ ഒരു ഗേൾസ് സ്കൂൾ തുടങ്ങുന്നതിനു സലാഹ് സംഭാവന നൽകിയിരുന്നു. ഗ്രാമത്തിലെ പെൺകുട്ടികൾ പഠനാർത്ഥം ദീർഘ ദൂരം സഞ്ചരിക്കേണ്ട അവസ്ഥ ഒഴിവാക്കാനായിരുന്നു സലാഹ് സംഭാവന നൽകിയത്. ഇവക്കെല്ലാം പുറമെ നേരത്തെ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ സലാഹ് തൻ്റെ ഗ്രാമത്തിനായി ചെയ്തിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa