ഒരിക്കൽ കൊറോണ ബാധിച്ച് സുഖം പ്രാപിച്ചയാൾ പിന്നീട് മുൻകരുതൽ എടുക്കേണ്ടതുണ്ടോ; സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് വിശദീകരണം നൽകി
ജിദ്ദ: ഒരിക്കൽ കൊറോണ ബാധിച്ച് സുഖം പ്രാപിച്ചയാൾ പിന്നീട് കൊറോണക്കെതിരെ മുൻകരുതലുകൾ എടുക്കേണ്ടതുണ്ടോ? പിന്നീട് കൊറോണ ബാധിക്കുന്നതിൽ നിന്ന് തടയാൻ മാത്രം അയാാളുടെ ശരീരം പ്രതിരോധ ശേഷി നേടിയിട്ടുണ്ടാകുമോ തുടങ്ങിയ സംശയങ്ങൾക്ക് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി വിശദീകരണം നൽകി.
കൊറോണയിൽ നിന്ന് മുക്തി നേടിയ ഒരു വ്യക്തിയുടെ ശരീരത്തിനു എത്ര മാത്രം പ്രതിരോധ ശേഷിയുണ്ടെന്ന് ഇത് വരെ ഒരു ഗവേഷണവും നിർണ്ണയിച്ചിട്ടില്ലെന്നും അത് കൊണ്ട് കൊറോണ മുൻകരുതൽ നിർദ്ദേശങ്ങൾ അവർ കർശനമായി പാലിക്കണമെന്നുമാണു ആരോഗ്യ മന്ത്രാലയ വാക്താവ് വ്യക്തമാക്കിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa