സൗദിയിലെ ആകെ ഈത്തപ്പനകളുടെ എണ്ണത്തെക്കുറിച്ചും ഈത്തപ്പഴ ഉത്പാദനത്തെക്കുറിച്ചും വിശദീകരണം
ജിദ്ദ: സൗദിയിൽ ആകെയുള്ള ഈത്തപ്പനകളുടെ എണ്ണത്തെക്കുറിച്ചും പ്രതിവർഷ ഈത്തപ്പഴ ഉത്പാദനത്തെക്കുറിച്ചും നാഷണൽ ഡേറ്റ് ആൻ്റ് പാം സെൻ്റർ മേധാവി ഡോ:മുഹമദ് അൽ നുവൈറാൻ വിശദീകരണം നൽകി.
31 മില്ല്യനിലധികം ഈത്തപ്പനകളാാണു സൗദി അറേബ്യയിൽ ഉള്ളത്. ഒരു ലക്ഷത്തി ഏഴായിരം ഹെക്ടറിലാണു ഇവ വ്യാപിച്ച് കിടക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഈത്തപ്പഴ ഉത്പാദകരാണു സൗദി അറേബ്യ. ആഗോള തലത്തിൽ ഈത്തപ്പഴ ഉത്പാദനത്തിൻ്റെ 17 ശതമാനവും സൗദിയുടെ പങ്കാണ്. 8.8 മില്ല്യൻ ടൺ ഈത്തപ്പഴമാണു ആഗോള തലത്തിൽ പ്രതിവർഷം ഉത്പാദിപ്പിക്കപ്പെടുന്നത്.
കഴിഞ്ഞ വർഷത്തേക്കാൾ ഈ സീസണിൽ 48 ശതമാനം വളർച്ചയാണു രേഖപ്പെടുത്തിയിട്ടുള്ളത്. ഈ സീസണിൽ 397 മില്ല്യൻ റിയാൽ അധിക വരുമാനം നേടാൻ സാധിച്ചിട്ടുണ്ട്.
ഒന്നര മില്ല്യൻ ടൺ ഈത്തപ്പഴമാണു സൗദി അറേബ്യയിൽ ഉത്പാദിപ്പിക്കപ്പെടുന്നത്. അടുത്തിടെ സൗദിയുടെ ഈത്തപ്പഴ കയറ്റുമതിയുടെ അളവ് 1,84,000 ടൺ ആയിട്ടുണ്ടെന്നും ഡോ:മുഹമദ് അൽ നുവൈറാൻ പ്രസ്താവിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa