സൗദിയിൽ നിന്നും ഇപ്പോഴത്തെ അവസ്ഥയിൽ നാട്ടിലേക്ക് പോകാൻ ഒരുങ്ങുന്നത് ബുദ്ധിയോ
ജിദ്ദ: കൊറോണ പശ്ചാത്തലത്തിൽ ഇപ്പോൾ സൗദിയിൽ നിന്ന് നാട്ടിലേക്ക് പോകുന്നത് ബുദ്ധിപൂർവ്വമായ തീരുമാനമാണോ അതോ പ്രയാസമാകുമോ എന്ന സംശയം നിരവധി സുഹൃത്തുക്കൾ ഉന്നയിച്ചിട്ടുണ്ട്.
ഒറ്റ വാക്കിൽ പറഞ്ഞാൽ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവരും നല്ല ജോലിയുള്ളവരും താമസ-ജോലി സാഹചര്യങ്ങളെല്ലാം അനുകൂലവുമായവരും ആണെങ്കിൽ ഇപ്പോൾ സൗദിയിൽ തന്നെ തുടരുകയാണു ബുദ്ധി എന്ന് തന്നെ പറയാം.
നാട്ടിലേക്ക് പോയാൽ റി എൻട്രി വിസയും ഇഖാമയും മറ്റും എന്താകുമെന്ന ആശങ്ക ആവശ്യമില്ല. കാരണം സമയാസമയങ്ങളിൽ സൗദി അധികൃതരുടെ കരുണ കൊണ്ട് അവർ അത് പുതുക്കിത്തരുമെന്ന് അറിയിച്ചിട്ടുണ്ട്.
എന്നാൽ നിലവിലെ സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങിയാൽ തിരിച്ച് സൗദിയിലേക്കുള്ള മടക്കം എന്നാകും എന്നതിനെക്കുറിച്ചുള്ള ആശങ്ക തീർച്ചയായും ഓരോരുത്തർക്കും ഉണ്ടാകേണ്ടതുണ്ട്.
കാരണം സൗദിയിൽ കൊറോണ നിയന്ത്രണ വിധേയമാകുകയും അതേ സമയം ഇന്ത്യയിൽ കൊറോണ നിയന്ത്രണ വിധേയം ആകാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണു വരുന്നതെങ്കിൽ ഇന്ത്യയിൽ നിന്ന് എളുപ്പത്തിൽ തിരികെ കയറാൻ അനുവദിക്കുമോ എന്നതിനെക്കുറിച്ച് ഒന്നും പറയാൻ സാധിക്കില്ല.
മാത്രമല്ല സൗദിയിൽ നിലവിൽ ജോലിയും കൃത്യമായ സാലറിയും ലഭിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ നാട്ടിലെ തൊഴിൽ സാഹചര്യവും മറ്റും ഒന്ന് താരതമ്യപ്പെടുത്തി നോക്കിയാൽ തന്നെ ഇപ്പോൾ നാട്ടിലേക്ക് പോകുന്നത് അബദ്ധമാണെന്ന് തിരിച്ചറിയാൻ സാധിക്കും.
നിലവിൽ സൗദിയിലെ പ്രവാസികൾക്കിടയിൽ നില നിന്നിരുന്ന കൊറോണ ഭീതി ഒരു പരിധി വരെ ഒഴിവായിട്ടുള്ള ഈ സാഹചര്യത്തിൽ നാട്ടിലേക്ക് തിരിക്കും മുംബ് പത്ത് വട്ടം ആലോചിച്ച് മാത്രം തീരുമാനം കൈക്കൊള്ളുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa