Sunday, November 24, 2024
Saudi ArabiaTop Stories

സൗദിയിൽ വലിയ തോതിൽ സ്വദേശിവത്ക്കരണം നടപ്പാക്കാൻ പദ്ധതി

ജിദ്ദ: സ്വകാര്യ മേഖലയിൽ വലിയ തോതിൽ സൗദിവത്ക്കരണം നടപ്പിലാക്കുന്നതിനുള്ള പദ്ധതികൾ ഒരുങ്ങിക്കഴിഞ്ഞതായി സൗദി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.

ഘട്ടം ഘട്ടമായി സ്വകാര്യ മേഖലയിൽ 86 ശതമാനം ജോലികളും സ്വദേശിവത്ക്കരിക്കുന്നതിനുള്ള കരാറുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നാണു അധികൃതർ സൂചിപ്പിക്കുന്നത്.

കരാറുകൾ പ്രകാരം 2021 ൽ മാത്രം 3,60,000 തൊഴിലുകളിൽ സൗദിവത്ക്കരണം നടപ്പാക്കാൻ സാധ്യമാകുമെന്നാണു പ്രതീക്ഷ.

അഞ്ച് പ്രത്യേക മേഖലകളിൽ സ്വദേശിവത്ക്കരണം പൂർത്തിയാകുന്നതോടെ അടുത്ത വർഷത്തോടെ 1,24,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതിയുണ്ട്.

2022 ൽ 2,68,000 തൊഴിലുകൾ സ്വദേശിവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ സെൽഫ് എംപ്ലോയ്മെൻ്റ്, ഫ്ളക്സിബിൾ വർക്ക്, റിമോർട്ട് വർക്ക് എന്നിവയുമായി ബന്ധപ്പെട്ട നിയമ നിർമ്മാണം ആരംഭിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്