തുറന്ന സ്ഥലങ്ങൾ അടച്ചിട്ട സ്ഥലങ്ങളേക്കാൾ സുരക്ഷിതം; സൗദിയിൽ 81.5 ശതമാനം പേർക്ക് രോഗമുക്തി
ജിദ്ദ: തുറന്ന സ്ഥലങ്ങളിലെ വൈറസ് ബാധയുടെ സാധ്യത അടച്ചിട്ട സ്ഥലങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതായി പകർച്ചാ വ്യാധി വിഭാഗം കൺസൾട്ടൻ്റ് ഡോ:ഗസാൻ യൂസുഫ് അറിയിച്ചു.
ആസ്തമ , അലർജി എന്നിവയുള്ള രോഗികൾ വളരെ അത്യാവശ്യമില്ലാതെ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും ഡോ: ഗസാൻ യൂസുഫ് നിർദ്ദേശിച്ചു. ഇവർ കൊറോണ ബാധിതരുമായുള്ള സമ്പർക്കം ഒഴിവാക്കണം. അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് ധരിക്കുകയും കൈകൾ ഇടക്കിടെ കഴുകുകയും മരുന്നുകൾ കൃത്യമായി കഴിക്കുകയും വേണം.
രണ്ട് മാസം കഴിഞ്ഞാൽ ശരത് കാലം വരാനിരിക്കുന്നു. ഈ സമയം കാലാവസ്ഥ മാറുകയും അലർജിയും പകർച്ചാ വ്യാധികളും ഉണ്ടാകുന്നത് പതിവാകുകയും കൊറോണയും മറ്റു അസുഖങ്ങളും തമ്മിൽ ഏതാണെന്ന് വേർതിരിച്ചറിയാൻ പ്രയാസപ്പെടുകയും ചെയ്യും. അത് കൊണ്ട് തന്നെ എല്ലാവരും ജാഗ്രത പുലർത്തണമെന്നും ഡോ:ഗസാൻ യൂസുഫ് ഓർമ്മപ്പെടുത്തി.
സൗദിയിൽ 3139 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,10,398 ആയി ഉയർന്നു. നിലവിൽ 45,157 കേസുകളാണു ആക്റ്റീവ് ആയിട്ടുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 44 പേർ കൂടി കൊറോണ മൂലം മരിച്ചതോടെ ആകെ കൊറോണ മരണം 2601 ആയി. 2331 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇത് വരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2,58,156 ആയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa