ഒമാനിൽ സമ്പൂർണ ലോക്ഡൗൺ ശനിയാഴ്ച മുതൽ; കോവിഡ് മരണങ്ങൾ വർധിക്കുന്നു
മസ്കറ്റ്: കോവിഡ് വ്യാപനം വർദ്ധിക്കുമ്പോൾ പുതിയ കേസുകൾ കൂടുന്നത് തടയുന്നതിന്റെ ഭാഗമായി അടുത്ത ആഴ്ചമുതൽ ഒമാൻ ഗവർണേറ്റുകളിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു.
ബലി പെരുന്നാൾ അവധി ഉൾപ്പെടുന്ന ജൂലൈ 25 മുതൽ ഓഗസ്റ്റ് 8 വരെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതായി കോവിഡ് -19 കൈകാര്യം ചെയ്യുന്ന സുപ്രീം കമ്മിറ്റിയാണ് അറിയിച്ചത്. പരമ്പരാഗത വിപണികൾ എന്നിവയുൾപ്പെടെ എല്ലാത്തരം സമ്മേളനങ്ങളും നിരോധിച്ചതായി റിപ്പോർട്ടിൽ പറയുന്നു
യാത്രകൾ നിരോധിക്കുകയും എല്ലാ പൊതു സ്ഥലങ്ങളും സ്റ്റോറുകളും വൈകുന്നേരം 7 മുതൽ രാവിലെ 6 വരെ അടയ്ക്കുകയും ചെയ്യും. ലോക്ക്ഡൗൺ സമയത്ത് സുരക്ഷാ പട്രോളിംഗും നിയന്ത്രണങ്ങൾക്കുള്ള ചെക്ക്‌പോസ്റ്റുകളും ശക്തമാക്കും.
അതിനിടെ രാജ്യത്ത് കോവിഡ് രോഗികൾ അനിയന്ത്രിതമായി വർദ്ധിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇന്ന് 1660 പുതിയ കേസുകൾ രേഖപ്പെടുത്തി. 12 പേരാണ് ഇന്ന് മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് 349 പേർ കോവിഡ് ബാധിച്ച് മരണപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa