സൗദിയിൽ വരുമാനത്തിന് ടാക്സ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നിട്ടില്ലെന്ന് ഔദ്യോഗിക വൃത്തം; വിശദീകരണവുമായി മന്ത്രി
ജിദ്ദ: സൗദിയിൽ വരുമാനത്തിനു ടാക്സ് ഏർപ്പെടുത്തുന്നതിനെ സംബന്ധിച്ചുള്ള ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദ്ആൻ്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയോട് ഔദ്യോഗിക വൃത്തം പ്രതികരിച്ചു.
സൗദിയിലെ ഒരു കൗൺസിലിലോ കാബിനറ്റിലോ മറ്റോ ഇത് വരെ ഇത് സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും പ്രാഥമിക പട്ടികയിൽ ഈ വിഷയം ഇല്ലെന്നുമാണു ഔദ്യോഗിക വൃത്തം പ്രതികരിച്ചത്.
ഒരു വിദേശ മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ധന മന്ത്രി മുഹമ്മദ് അൽ ജദ്ആൻ , സൗദിയിൽ ഇൻകം ടാക്സ് ഈടാക്കാൻ ഇപ്പോൾ പദ്ധതിയില്ലെന്നും എന്നാൽ ഒന്നും വിദൂരമല്ലെന്നും പറഞ്ഞത്.
തൻ്റെ പ്രസ്താവനയെക്കുറിച്ച് ധന മന്ത്രി പിന്നീട് വിശദീകരണം നൽകുകയുണ്ടായി. ആഗോള ബജറ്റ്-ധനകാര്യ സമ്പ്രദായങ്ങളിലെ ഒരു പ്രധാന ഓപ്‌ഷനായ ഇൻകം ടാക്സ് മാറ്റി നിർത്താനാകില്ല എന്നാണ് താൻ ഉദ്ദേശിച്ചത് എന്നാണ് അദ്ദേഹം പറഞ്ഞത്.
അതേ സമയം കാബിനറ്റിലോ മറ്റു കൗണ്സിലുകളിലോ ഇത് സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്ന ഔദ്യോഗിക വൃത്തത്തിന്റെ പ്രസ്താവന ശരിയാണെന്നും മന്ത്രി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa