സൽമാൻ രാജാവ് സർജറിക്ക് വിധേയനായി
റിയാദ്: സല്മൻ രാജാവ് ഇന്ന് (വ്യാഴാഴ്ച) ലാപറോസ്കോപിക് സർജറിക്ക് വിധേയനായതായും ഓപറേഷൻ വിജയകരമായിരുന്നുവെന്നും സൗദി റോയൽ കോർട്ട് അറിയിച്ചു.
പിത്താശയം നീക്കം ചെയ്യുന്നതിൻ്റെ ഭാഗമായിരുന്നു രാജാവിനു ലാപറോസ്കോപിക് സർജറി നടത്തിയതെന്നും റോയൽ കോർട്ടിൻ്റെ വിശദീകരണത്തിൽ പറയുന്നു.
പിത്താശയത്തിനു വീക്കം കണ്ടതിനെത്തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു രാജാവിനെ റിയാദിലെ കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.
രാജാവിനെ ചികിത്സിച്ച വിദ്ഗ്ധ സംഘത്തിൻ്റെ നിർദ്ദേശത്തെത്തുടർന്ന് കുറച്ച് ദിവസങ്ങൾ കൂടി രാജാവ് ആശുപത്രിയിൽ തന്നെ തുടരും.
തനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും തൻ്റെ രോഗ വിവരങ്ങൾ ആരായുകയും ചെയ്ത എല്ലാവർക്കും രാജാവ് പ്രത്യേകം നന്ദി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa