ആ പ്രാർത്ഥനക്ക് ഉത്തരം കിട്ടി; കാറിൻ്റെ ടയറുകൾ മോഷ്ടിച്ച കള്ളനു മാപ്പ് നൽകിയ സൗദി പൗരൻ്റെ കാറിൻ്റെ ബാക്കിയുള്ള തവണകൾ മുഴുവൻ അടച്ച് തീർക്കുമെന്ന് സൗദി വ്യവസായി
ജിദ്ദ: കഴിഞ്ഞ ദിവസം തൻ്റെ കാറിൻ്റെ 4 ടയറുകളും മോഷണം പോയ സാഹചര്യത്തിൽ മോഷ്ടാവിൻ്റെ നന്മക്കായി പ്രാർത്ഥിച്ച കാറുടമയുടെ കാറിൻ്റെ ബാക്കിയുള്ള തവണ മുഴുവൻ അടക്കാനുള്ള തുക നൽകുമെന്ന് ഒരു സൗദി വ്യവസായി വാഗ്ദാനം ചെയ്തു.
അബ്ദുൽ അസീസ് മഥ്റൂദി എന്ന സൗദി വ്യവസായ പ്രമുഖനാണു ഒരു ലക്ഷം റിയാൽ വരുന്ന കാറിൻ്റെ മുഴുവൻ തവണകളും അടക്കാനുള്ള തുക നൽകുമെന്ന് വാഗ്ദാനം ചെയ്തത്.
ഇവക്കെല്ലാം പുറമേ കാറിൻ്റെ മോഷണം പോയ ടയറുകളുടെയും റിമ്മുകളുടെയും വിലയായി 10,000 റിയാലും നൽകുമെന്നും സൗദി വ്യവസായി അറിയിച്ചിട്ടുണ്ട്.
തൻ്റെ കാറിൻ്റെ 4 ടയറുകളും മോഷ്ടിച്ച കള്ളൻ്റെ നന്മക്ക് വേണ്ടി കാറുടമയായ സൗദി പൗരൻ പ്രാർത്ഥിക്കുന്ന രംഗം കഴിഞ്ഞ ദിവസം അറബ് സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.
കള്ളനു നേർവഴി ലഭിക്കട്ടെയെന്നും വിശുദ്ധ മാസത്തിൻ്റെ പവിത്രത കൂടി കണക്കിലെടുത്ത് കള്ളനു പൊറുത്തു കൊടുക്കുന്നതായും പറഞ്ഞ കാറുടമ തനിക്ക് നഷ്ടപ്പെട്ടതിനേക്കാൾ മികച്ചത് പിറകെ നൽകേണമേ എന്ന് പ്രാർത്ഥിക്കുകയും ചെയ്തിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa