സൗദിയിൽ കൂട്ടമായി താമസിക്കുന്നവർക്കുള്ള നിബന്ധനകൾ സെപ്തംബർ മുതൽ പ്രാപല്യത്തിൽ വരും
സൗദിയിലെ ബാച്ചിലേഴ്സ് ആയ തൊഴിലാളികൾക്ക് കൂട്ടമായി താമസിക്കുന്നതിനുള്ള ആരോഗ്യ, സാങ്കേതിക, സുരക്ഷാ മാനദണ്ഡങ്ങൾ മുനിസിപ്പൽ ആൻ്റ് റൂറൽ അഫയേഴ്സ് കൈകാര്യം ചെയ്യുന്ന മന്ത്രി മാജിദ് അൽ ഹൊഖൈൽ അംഗീകരിച്ചു.
സൗദിയുടെ ഏത് ഭാഗങ്ങളിലുമുള്ള കൂട്ടമായി താമസിക്കുന്ന എല്ലാ ബാച്ചിലേഴ്സിനും, സെപ്തംബർ മുതൽ നിയമങ്ങൾ ബാധകമാകും. താമസക്കാർ മുൻ കരുതൽ നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി മാത്രം പ്രത്യേക കമ്മിറ്റി രൂപീകരിക്കുന്നുണ്ട്.
നിയമമനുസരിച്ച് ഒരു റൂമിൽ 20 ലധികം പേർക്ക് ഒന്നിച്ച് താമസിക്കാൻ പാടില്ല. ആ നിയമം ചുരുങ്ങിയ ദിവസങ്ങൾക്കാണെങ്കിലും നഗരത്തിൻ്റെ പുറത്തോ അകത്തോ ആണെങ്കിലുമെല്ലാം എല്ലാവരും പാലിച്ചിരിക്കണം. അതോടൊപ്പം മറ്റു ആരോഗ്യ മുൻ കരുതൽ നിയമങ്ങളുമെല്ലാം പാലിച്ചിരിക്കണം. അവ സംബന്ധിച്ച ശിക്ഷാ നടപടികൾ വരും ദിനങ്ങളിൽ അറിയിക്കും.
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായിട്ടാണ് പുതിയ നിയമം പ്രാപല്യത്തിൽ വരുത്തുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa