സൗദിയിൽ ബിനാമി ബിസിനസ് നടത്തിയ മലയാളിയെ കുടുക്കിയത് ആക്സിഡൻ്റായ കാറിൽ നിന്ന് 5 ലക്ഷം റിയാൽ കണ്ടെത്തിയത്
അൽ ഖസീം: സൗദിയിലെ അൽ ഖസീം പ്രവിശ്യയിൽ കഴിഞ്ഞ ദിവസം ബിനാമി ബിസിനസ് നടത്തിയ മലയാളിയെ കുടുക്കിയത് കാറപകടവും തുടർന്ന് കാറിൽ നിന്ന് പണം കണ്ടെടുത്തതുമാണെന്ന് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കംബ്യൂട്ടർ, ഓഫീസ്-കമ്യൂണിക്കേഷൻ ഉപകരണങ്ങൾ എന്നിവയുടെ ബിസിനസുമായി ബന്ധപ്പെട്ട സ്ഥാപനം സൗദി പൗരനെ ബിനാമിയാക്കിക്കൊണ്ട് പ്രവർത്തിപ്പിച്ചിരുന്ന സ്ഥാപനമാണെന്ന് കണ്ടെത്തി അധികൃതർ നിയമ നടപടികൾ സ്വീകരിച്ചതിനു പിറകെയാണു മലയാളിയുടെ ബിനാമി ബിസിനസ് കണ്ടെത്താനിടയായ കാരണം മാധ്യമങ്ങൾ ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വ്യക്തമാക്കിയത്.
തൻ്റെ സ്ഥാപനത്തിൻ്റെ നടത്തിപ്പുമായി ബന്ധപ്പെട്ട തുക റിയാദിലേക്ക് എത്തിക്കുന്നതിനായി മലയാളി സ്വന്തം കാറിൽ സഞ്ചരിക്കുന്നതിനിടെ കാർ അപകടത്തിൽ പെടുകയായിരുന്നു.
തുടർന്ന് അപകടത്തിൽ പെട്ട കാറിൽ നിന്ന് 5 ലക്ഷത്തിലധികം റിയാൽ കണ്ടെടുക്കുകയും അത്രയും വലിയ തുകയുടെ ഉറവിടത്തെക്കുറിച്ച് അധികൃതർ അന്വേഷിക്കുകയും ചെയ്തതാണു മലയാളിയുടെ ബിനാമി ബിസിനസിലേക്ക് എത്തിച്ചേർന്നത്.
സംഭവത്തിൽ പിടിക്കപ്പെട്ട മലയാളിയെ നാടു കടത്താനും സൗദിയിലേക്ക് ആജീവാനന്ത വിലക്കേർപ്പെടുത്താനും കടയുടെ രെജിസ്റ്റ്രേഷനും മറ്റും പിൻ വലിക്കാനും നിയമ പ്രകാരമുള്ള പിഴ ഈടാക്കാനും ബുറൈദ ക്രിമിനൽ കോടതി ഉത്തരവിട്ടിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa