സൗദിയിൽ ഇഖാമ പുതുക്കാൻ താമസ സ്ഥലത്തിനു ലൈസൻസ് വേണമെന്ന വ്യവസ്ഥ; ആശങ്ക വേണ്ട
ജിദ്ദ: ഇഖാമയും വർക്ക് പെർമിറ്റും പുതുക്കുന്നതിനു വിദേശികൾ താമസിക്കുന്ന സ്ഥലത്തിനു വിദേശികളെ താമസിപ്പിക്കാനുള്ള ലൈസൻസ് ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ സമീപ കാലത്ത് വരുമെന്ന റിപ്പോർട്ടിനെ സംബന്ധിച്ച് നിരവധി പ്രവാസി സഹോദരങ്ങളാണു സംശയങ്ങൾ ഉന്നയിച്ചിട്ടുള്ളത്.
എന്നാൽ ഈ വിഷയത്തിൽ ആശങ്കപ്പെടേണ്ടതില്ല എന്ന് തന്നെ പറയാൻ സാധിക്കും. കാരണം ഈ സംവിധാനം സൗദി നഗര ഗ്രാമ കാര്യ മന്ത്രാലയം ഇപ്പോൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത് വിദേശികളുടെ ആരോഗ്യ സുരക്ഷ കൂടി പരിഗണിച്ചാണെന്നതാണു വസ്തുതകളീൽ നിന്ന് വ്യക്തമാകുന്നത്.
കൊറോണ പശ്ചാത്തലത്തിൽ ആളുകൾ തിങ്ങിത്താമസിക്കുന്നത് ഒഴിവാക്കുന്നതിനുള്ള സംവിധാനങ്ങളുടെ ഭാഗമായിട്ടായിരിക്കും ഈ ലൈസൻസ് വ്യവസ്ഥയും എന്നാണു റിപ്പോർട്ടുകൾ നൽകുന്ന സൂചന. രെജിസ്റ്റ്രേഷനുള്ള പോർട്ടൽ മന്ത്രാലയം ആരംഭിക്കുന്നതോടെ ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായേക്കും.
കെട്ടിടമുടമകൾക്ക് തങ്ങളുടെ കെട്ടിടത്തിനു വിദേശികളെ താമസിപ്പിക്കുന്നതിനുള്ള ലൈസൻസ് മന്ത്രാലയത്തിൻ്റെ വെബ്സൈറ്റ് വഴി അപേക്ഷിക്കുന്നതോടെ ലഭ്യമാകുമെന്നതിനാൽ കെട്ടിടമുടമകൾ വിചാരിച്ചാൽ എളുപ്പത്തിൽ സാധ്യമാകുന്ന ഒരു കാര്യമാണിതെന്ന് മനസ്സിലാക്കാം.
ഏതായാലും താമസക്കാരെ നില നിർത്തുന്നതിനു തങ്ങളുടെ കെട്ടിടത്തിനു ലൈസൻസ് ലഭ്യമാക്കൽ കെട്ടിടമുടമകളുടെ കൂടെ ആവശ്യമായി വരുമെന്നതിനാൽ ഏത് മേഖലകളിൽ ജോലി ചെയ്യുന്നവരായാലും അക്കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa