ചിക്കിങ്ങിന്റെ സൗദി അറേബ്യയിലെ നാലാമത്തെ ഔട്ട്ലെറ്റ് റിയാദ് ഹാരയിൽ പ്രവർത്തനമാരംഭിച്ചു
റിയാദ്: ലോകോത്തര ഫുഡ് ബ്രാന്റായ ചിക്കിങ്ങിന്റെ സൗദി അറേബ്യയിലെ നാലാമത്തെ ഔട്ട്ലെറ്റ് റിയാദ് ഹാരയിൽ പ്രവർത്തനമാരംഭിച്ചു. വാണിജ്യ പ്രമുഖൻ റാബിഅ ഒബൈദ് അൽ റഹ്മാനി ബുഖമി ഉദ്‌ഘാടനം നിർവ്വഹിച്ചു.
കോവിഡ് പ്രോട്ടോകാൾ പാലിച്ചു നടന്ന ലളിതമായ ഉദഘാടന ചടങ്ങിൽ മാനേജർ മാമുനൂർ റഷീദ്, ഗായകൻ ഹാഷിം അബ്ബാസ്, ചിക്കിങ് സൗദി ബിസിനസ് ഡെവലപ്മെന്റ് മാനേജർ സിംലൻ അക്കര തുടങ്ങിയവർ സംബന്ധിച്ചു. റിയാദിലെ രണ്ടാമത്തെ ഔട്ലെറ്റാണ് ഹാരയിലെ അൽ വസാറത്ത് സ്ട്രീറ്റിൽ വിപുലമായ സൗകര്യങ്ങളോടെ പ്രവർത്തനം തുടങ്ങിയത്.
ചിക്കിങ്ങിന് സൗദിയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചു വരുന്നതെന്നും ഈ മാസം ന്യുസിലാൻഡ്, അയർലൻഡ് തുടങ്ങി വിവിധ രാജ്യങ്ങളിൽ പുതിയ ഔട്ലെറ്റുകൾ ആരംഭിക്കുമെന്നും ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ.കെ മൻസൂർ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa