Saturday, April 19, 2025
Saudi ArabiaTop Stories

നിയമവിരുദ്ധമായി മക്കയിലേക്ക് കടക്കാൻ ശ്രമിച്ചതിന് ഒരാഴ്ചക്കിടെ ചുമത്തിയത് 160,000 റിയാൽ പിഴ

മക്ക: അനധികൃതമായി മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പതിനാറ് പേരെ പിടികൂടി പിഴ ചുമത്തിയതായി സൗദി പബ്ലിക് സെക്യൂരിറ്റി വക്താവിനെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി (എസ്‌പി‌എ) പറഞ്ഞു. ഓരൊരുത്തർക്കും പതിനായിരം റിയാൽ വീതമാണ് പിഴ ചുമത്തിയത്.

കൊറോണ വൈറസ് പകർച്ചവ്യാധി തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി ഹജ്ജ് തീർഥാടകർ പുണ്യ സ്ഥലങ്ങളിലേക്ക് പോകുന്നതിനുമുമ്പ് സ്വയം കോറന്റൈനിൽ ഇരിക്കേണ്ടതുണ്ട്.

കൊറോണ വൈറസ് പകർച്ചവ്യാധികൾക്കിടയിൽ ഹജ്ജ് സുരക്ഷിതമായി നിർവഹിക്കാൻ കഴിയുമെന്ന് ഉറപ്പുവരുത്തുന്നതിനായി അധികൃതർ ഈ വർഷം തീർഥാടകരുടെ എണ്ണം കർശനമായി നിയന്ത്രിക്കുകയും സാമൂഹിക അകലം പോലുള്ള ആരോഗ്യ സുരക്ഷാ നിയമങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ദുൽ ഖാദ 28 (ജൂലൈ 18) മുതൽ ദുൽ ഹിജാ 12 വരെ അനുമതിയില്ലാതെ മിന, മുസ്ദലിഫ, അറഫാത്ത് എന്നിവിടങ്ങളിലെ പുണ്യ സ്ഥലങ്ങളിലേക്ക് ആളുകൾ പ്രവേശിക്കുന്നത് ആഭ്യന്തര മന്ത്രാലയം കർശനമായി വിലക്കിയിട്ടുണ്ട്.

ഈ വർഷത്തെ ഹജ്ജ് സീസൺ സംബന്ധിച്ച നിർദ്ദേശങ്ങൾ പാലിക്കാൻ അധികൃതർ എല്ലാ പൗരന്മാരോടും വിദേശികളോടും ആവശ്യപ്പെട്ടു. വിട്ടുമാറാത്ത രോഗങ്ങളൊന്നും ബാധിക്കാത്ത 20 നും 50 നും ഇടയിൽ പ്രായമുള്ള പ്രവാസികൾക്ക് മാത്രമേ തീർത്ഥാടനത്തിന് അപേക്ഷിക്കാൻ അർഹതയുള്ളൂ.

25 മില്യൺ വിദേശ, ആഭ്യന്തര തീർഥാടകർ കഴിഞ്ഞ വർഷം ഹജ്ജ് നടത്തിയിരുന്നു. എന്നാൽ ഇപ്രാവശ്യം നാമമാത്രമായ പതിനായിരം പേരാണ് അതീവ സുരക്ഷാ സൗകര്യങ്ങൾക്ക് നടുവിൽ ഹജ്ജ് പൂർത്തിയാക്കുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa