Sunday, November 24, 2024
Saudi ArabiaTop Stories

ഇഖാമ, റി എൻട്രി പുതുക്കൽ ആനുകൂല്യം മുഴുവൻ പ്രഫഷനുകൾക്കും ലഭിക്കും

ജിദ്ദ: സൗദി ആഭ്യന്തര മന്ത്രാലയം വിദേശികളുടെ ഇഖാമയും റി എൻട്രിയും പുതുക്കൽ ആരംഭിച്ചതോടെ ഏതെല്ലാം പ്രഫഷനുകൾക്കാണു ആനുകൂല്യം ലഭ്യമാകുക എന്ന സംശയം പല പ്രവാസി സുഹൃത്തുക്കളും ഉന്നയിക്കുന്നുണ്ട്.

അവധിയിൽ നാട്ടിൽ എത്തുകയും കൊറോണ പ്രതിസന്ധിയോടനുബന്ധിച്ച് അന്താരാഷ്ട്ര യാത്രകൾ മുടങ്ങിയത് കാരണം മടക്ക യാത്ര സാധ്യാമാകാതെ വരികയും ചെയ്ത എല്ലാ പ്രഫഷനുകളിലുള്ളവർക്കും ഈ ആനുകൂല്യം ലഭ്യമാകുമെന്നാണു അധികൃതർ നൽകുന്ന സൂചന.

ഇത് പ്രകാരം ഗാർഹിക മേഖലയിലുള്ളവരുടെയും മറ്റു തൊഴിൽ മേഖലകളിലുള്ളവരുടെയും ഇഖാമകളും റി എൻട്രികളും പുതുക്കി നൽകൽ ആരംഭിച്ച് കഴിഞ്ഞു.

റി എൻട്രി വിസകൾ പുതുക്കി ലഭിച്ച ഭൂരിപക്ഷം പേരും ആഗസ്ത് 20 വരെയാണു റി എൻട്രി കാലാവധി ലഭിച്ചതായി അറിയിച്ചിട്ടുള്ളത്. ആഗസ്ത് 20 ഹിജ്രി കലണ്ടർ പ്രകാരം ഈ അറബി വർഷത്തിലെ അവസാന തീയതിയായിരിക്കും.

അതേ സമയം സൗദിക്കകത്തുള്ള കൊറോണ പ്രതിസന്ധി മൂലം യാത്രകൾ മുടങ്ങിയ വിസിറ്റിംഗ് വിസയിലുള്ള വിദേശികളുടെ താമസ കാലാവധിയും സൗജന്യമായി 3 മാസത്തേക്ക് പുതുക്കിയതായും ജവാസാത്ത് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്