കൊറോണ മരണം ഇന്നും 30 ൽ താഴെ മാത്രം; സൗദിയിൽ രോഗമുക്തി നേടിയവരുടെ എണ്ണം രണ്ടേക്കാൽ ലക്ഷം കടന്നു
ജിദ്ദ: പുതുതായി 2688 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണയിൽ നിന്ന് മുക്തി നേടിയവരുടെ ആകെ എണ്ണം 2,25,624 ആയി ഉയർന്നു.
കൊറോണ മരണ നിരക്കിലും ഇന്നും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊറോണ മൂലം 29 പേരാണു മരിച്ചത്. ഇതോടെ സൗദിയിലെ ആകെ കൊറോണ മരണ സംഖ്യ 2789 ആയി.
രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും ഇന്ന് ആശ്വാസകരമായ റിപ്പോർട്ടാണുള്ളത്. പുതുതായി 1897 പേർക്ക് മാത്രമാണു വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സൗദിയിൽ ഇത് വരെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 2,70,831 ആയിട്ടുണ്ട്. ഇതിൽ 83.3 ശതമാനം പേരും രോഗമുക്തി നേടി.
നിലവിൽ 42,418 കേസുകളാണു ആക്റ്റീവ് ആയിട്ടുള്ളത്. ഇതിൽ 2103 പേർ ഗുരുതരാവസ്ഥയിലാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 64,137 കൊറോണ ടെസ്റ്റുകൾ ആരോഗ്യ മന്ത്രാലയം നടത്തിയിട്ടുണ്ട്.
ആഗോള തലത്തിൽ ഇത് വരെയായി 1,66,89,449 പേർക്കാണു കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 1,02,75,287 പേരും രോഗമുക്തരായി. 44 ലക്ഷത്തിലധികം പേർക്ക് രോഗബാധ സ്ഥിരീകരിച്ച അമേരിക്കയിലാണു ഏറ്റവും കൂടുതൽ പേർക്ക് വൈറസ് ബാധിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa