സൗദി ഈ വർഷം രണ്ടാം പാദത്തിലേക്കുള്ള കമ്മി ബജറ്റ് പ്രഖ്യാപിച്ചു; എണ്ണ വരുമാനത്തിലെ കുറവ് പ്രതിഫലിക്കുന്നു
റിയാദ്: 2020 വർഷം രണ്ടാം പാദത്തേക്കുള്ള ബജറ്റ് സൗദി ധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. 109.2 ബില്യൺ റിയാലിൻ്റെ കമ്മി ബജറ്റാണു പ്രഖ്യാപിച്ചിട്ടുള്ളത്.
ഈ വർഷം രണ്ടാം പാദത്തിലേക്കുള്ള ബജറ്റിൽ ആകെ 133 ബില്യൻ റിയാലോളം വരവ് പ്രതീക്ഷിക്കുമ്പോൾ 243 ബില്യൻ റിയാലായിരിക്കും ചെലവ്.
മൊത്തം ബജറ്റ് ചെലവിൽ 17 ശതമാനത്തിൻ്റെ കുറവാണുള്ളത്. എണ്ണ വരുമാനത്തിലും മൊത്ത വരുമാനത്തിലും വലിയ കുറവാണു രേഖപ്പെടുത്തിയിട്ടുള്ളത്.
എണ്ണ വരുമാനത്തിൽ 45 ശതമാനത്തിൻ്റെ കുറവ് രേഖപ്പെടുത്തിയപ്പോൾ മൊത്ത വരുമാനത്തിൽ 49 ശതമാനത്തിൻ്റെ കുറവാണു രേഖപ്പെടുത്തിയിട്ടുള്ളത്.
നിലവിലെ സ്ഥിതി നേരിടുന്നതിനായി സൗദിയിലെ വാറ്റ് 5 ശതമാനത്തിൽ നിന്ന് 15 ശതമാനമാക്കി ഉയർത്തുകയും അത്യാവശ്യമില്ലാത്ത പല പദ്ധതികളും നീട്ടി വെക്കുകയും ചെയ്തിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa