ശൈഖ് അബ്ദുല്ല അൽ മനീഅ അറഫാ ഖുതുബ നിർവ്വഹിക്കും
മക്ക: ഈ വർഷത്തെ അറഫാ ഖുതുബ നിർവ്വഹിക്കാൻ ശൈഖ് അബ്ദുല്ല അൽ മനീഅയെ സൗദി ഭരണാധികാരി സല്മാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ചുമതലപ്പെടുത്തിയതായി ഇരു ഹറംകാര്യ വകുപ്പ് അറിയിച്ചു.
സൗദി ഉന്നത പണ്ഡിത സഭാംഗവും റോയൽ കോർട്ട് ഉപദേശകരിൽ പ്രധാനിയുമാണു ശൈഖ് അബ്ദുല്ല അൽ മനീഅ.
ഈ വർഷത്തെ അറഫാ ഖുതുബാ ലോകത്തെ പ്രധാനപ്പെട്ട 10 ഭാഷകളിലേക്ക് വിവർത്തനം ചെയ്യുമെന്ന് ഇരു ഹറം കാര്യ വകുപ്പ് അധികൃതർ അറിയിച്ചിരുന്നു.
ഇംഗ്ളിഷ്, മലായ്, ഉറുദു, പേർഷ്യൻ, ഫ്രഞ്ച്, ചൈനീസ്, തുർകിഷ്, റഷ്യൻ, ഹൗസ , ബംഗാളി എന്നീ ഭാഷകളിലേക്കായിരിക്കും ഖുത്ബ വിവർത്തനം ചെയ്യുക.
അറഫയിലെ പ്രശസ്തമായ മസ്ജിദു നമിറയിൽ വെച്ചാണ് അറഫാ ഖുതുബ നടക്കുക. നബി(സ്വ) യുടെ പ്രസിദ്ധമായ വിടവാങ്ങൽ പ്രസംഗം നടന്നത് ഈ സ്ഥലത്ത് വെച്ചായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa