കൊറോണ ഭീഷണിയിൽ നിന്ന് സൗദി അതിവേഗം മോചിതമാകുന്നതിൻ്റെ സൂചനകൾ; മരണ നിരക്കിലും രോഗബാധിതരുടെ എണ്ണത്തിലും വീണ്ടും കുറവ്
ജിദ്ദ: സൗദിയിലെ പ്രതി ദിന കൊറോണ റിപ്പോർട്ടിൽ രോഗ മുക്തി നേടിയവരുടെ എണ്ണത്തിലും മരണ നിരക്കിലും വീണ്ടും വലിയ കുറവ് രേഖപ്പെടുത്തിയത് ആശ്വാസവും പ്രതീക്ഷയും വർദ്ധിപ്പിക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 27 പേർ മാത്രമാണു വൈറസ് ബാധ മൂലം മരിച്ചത്. ഇത് സമീപ ദിനങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ മരണ സംഖ്യയാണ്. സൗദിയിലെ ആകെ കൊറോണ മരണ നിരക്ക് 2816 ആണ്.
പുതുതായി രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തിലും കഴിഞ്ഞ ഏതാനും ആഴ്ചകളെ അപേക്ഷിച്ച് വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. പുതുതയി 1759 പേർക്കാണു വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സൗദിയിലെ ആകെ രോഗ ബാധിതരുടെ എണ്ണം 2,72,590 ആയി.
ആകെ രോഗം ബാധിച്ചവരിൽ 83.9 ശതമാനം പേരും രോഗമുക്തരായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 2945 പേരാാണു രോഗമുക്തി നേടിയത്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,28,569 ആയി ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം സൗദിയിൽ 62,845 കൊറോണ ടെസ്റ്റുകളാണു നടന്നത്. വൈറസ് ഭീഷണിയിൽ നിന്ന് രാജ്യം അതി വേഗം മോചിതമാകുന്നതിൻ്റെ സൂചനയാണു കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa